ചാമ്പ്യൻസ് ലീഗ് സെമി; എമിറേറ്റ്സിൽ വന്ന് ആഴ്സനലിനെ വീഴ്ത്തി പി.എസ്.ജി, ജയം 1-0ത്തിന്

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമി ഫൈനലിൽ ആഴ്സനലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി പി.എസ്.ജി. ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സ്ട്രൈക്കർ ഉസ്മാൻ ഡെംബലെയാണ് പി.എസ്.ജിയുടെ വിജയഗോൾ നേടിയത്.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ നേടിയ ഏക ഗോളിന്റെ ബലത്തിലാണ് പി.എസ്.ജി എവേ ആദ്യ പാദം ജയിച്ച് കയറിയത്. ഗോൾ തിരിച്ചടിക്കാനുള്ള ആഴ്സനൽ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സെറ്റ് പീസിലൂടെ മൈക്കൽ മെറീനോ ആഴ്സനൽ ഗോൾവല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് വിളിച്ചു. ലീഡുയർത്താനുള്ള പി.എസ്.ജി ശ്രമങ്ങളേറെ കണ്ടെങ്കിലും വിജയം ഒരുഗോളിൽ ഒതുങ്ങി. രണ്ടാം പാദം മെയ് എട്ടിന് പാരീസിൽ നടക്കും. 

Tags:    
News Summary - Arsenal 0-1 Paris Saint-Germain: Champions League semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.