അർജന്റീന ഫുട്ബാൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീം കേരളത്തിലെത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കി. 2025 ഒക്ടോബറിലായിരിക്കും ടീം കേരളത്തിലെത്തുകയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈനായി ചർച്ച നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ഇ മെയിൽ ലഭിച്ചതായി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജൂണിൽ അർജന്റീന ഫുട്ബാൾ ടീം കേളത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, മഴക്കാലമായതിനാൽ കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് മാറ്റുകയായിരുന്നു. തുടർന്നാണ് അടുത്ത വർഷം ഒക്ടോബറിൽ കളിക്കാമെന്ന് ടീം മാനേജ്മന്റെ് സമ്മതിച്ചത്.

ഇതിഹാസം താരം ലയണൽ മെസ്സി അടക്കമുള്ള അർജന്റീന ഫുട്ബാൾ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ചിലവ് താങ്ങാനാവില്ലെന്ന് പറഞ്ഞ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ കൈയൊഴിഞ്ഞിരുന്നു. തുടർന്നാണ് മന്ത്രി അബ്ദുറഹിമാൻ ഇടപ്പെട്ട് ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തത്.   


മന്ത്രി വി. അബ്ദുറഹിമാന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ലയണൽ മെസ്സി അടക്കമുള്ള അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകകപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബാൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഇന്ന് നടന്ന ഓൺലൈൻ മീറ്റിംഗിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.

അർജൻ്റിന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറിൽ കളിക്കാൻ സന്നദ്ധത അർജന്റീന അറിയിച്ചു.

ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങൾക്ക് ഉള്ള വലിയ പ്രചോദനവും ആകും അർജന്റീന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാർത്ത വന്നപ്പോൾ മുതൽ നമ്മുടെ ആളുകൾ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.

അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ. എ.എസ്.കെ.എഫ്.എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു."

Tags:    
News Summary - Argentina football team will arrive in Kerala in October 2025; The minister said that two friendly matches will be played

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT