അർജന്റീനയുടെ ഗോൾനേടിയ ലോസെൽസോയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

മെസ്സിയില്ലാതെ ജയിച്ച് അർജന്റീന; കളം നിറഞ്ഞത് വെനിസ്വേലൻ ഗോളി

​േഫ്ലാറിഡ: ലയണൽ മെസ്സിയില്ലാതെയിറങ്ങിയ അർജന്റീനക്ക് വെനിസ്വേലക്കെതിരെ ഒരു ഗോൾ ജയം. ​

ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങളുടെ തിരക്ക് അവസാനിപ്പിച്ച് സൗഹൃദ മത്സരങ്ങൾക്കായി ബൂട്ടുകെട്ടിയ അർജന്റീന ​േഫ്ലാറിഡ മയാമിയിലെ ഹാർഡ് റോക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലെ ഒരു ഗോളിലായിരുന്നു ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. കളിയുടെ 31ാം മിനിറ്റിൽ അൽവാരസിലൂടെ തുടങ്ങിയ നീക്കം ലോസെൽസോയുടെ ഉജ്വല ഫിനിഷിങ്ങിലൂടെ ഗോളാക്കിമാറ്റിയായിരുന്നു അർജന്റീന വിജയം നേടിയത്. വെനിസ്വേലൻ പ്രതിരോധത്തിൽ നിന്നും തെന്നിമാറിയ പന്തിനെ ബോക്സിനുള്ളിൽ അൽവാരസ്, ലൗതാരോ മാർടിനസിലേക്ക് ബാക് ടച്ച് ചെയ്തായിരുന്നു ലോസെൽസോക്ക് ഗോളിന് പാകമാക്കി നൽകിയത്. ആദ്യ ഷോട്ടിൽ തന്നെ പന്ത് വലയിലാക്കി താരം അവസരം മുതലെടുത്തു.

ഒരു ഗോളിന്റെ ലീഡിനു പിന്നാലെ മികച്ച അവസരങ്ങളുമായി അർജന്റീന വീണ്ടും കളിയെ സജീവമാക്കിയെങ്കിലും മിന്നും ഫോമിലായിരുന്നു വെനിസ്വേലയുടെ ബാഴ്സലോണ ഗോൾ കീപ്പർ ജോസ് കോ​ൻട്രിറാസ് തടഞ്ഞിട്ടു. നാലോ അഞ്ചോ ഗോളിനെങ്കിലും അർജന്റീന ജയിക്കാനുള്ള അവസരമായിരുന്നു ഉശിരൻ സേവുകളുമായി ​ജോസ് കോൻട്രി തടഞ്ഞിട്ടത്. മത്സരത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങുമായി ബാഴ്സ ഒന്നാം നമ്പർ ഗോളി കളം വാണു.

ഗോളെന്നുറപ്പിച്ച രണ്ടാം പകുതിയിലെ ആറെണ്ണം ഉൾപ്പെടെ പത്തോളം സേവുകളാണ് ജോസ് കോൻട്രെ തടഞ്ഞിട്ടത്. ലൗതാരോ മാർടിനസും അൽവാരസും ലോസെൽസോയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഗോൾവല പിന്നീട് ഭേദിക്കാനായില്ല.

നായകൻ ലയണൽ മെസ്സി ഗാലറിയിൽ കാഴ്ചക്കാരനായി നിന്നപ്പോൾ, കളത്തിൽ യുവനിരയെ കളിപ്പിച്ചായിരുന്നു കോച്ച് സ്‍കലോണി തന്ത്രം മെനഞ്ഞത്. അൽവാരസ്, മാർടിനസ്, ലോസെൽസോ, നികോ പാസ്, പരേഡസ്, എൻസോ ഫെർണാണ്ടസ് എന്നിവർ നയിച്ച ആക്രമണത്തിൽ, രണ്ടാം പകുതിയിൽ ഗിലാനോ സിമിയോണി, റോഡ്രിഗോ ഡി പോൾ, ലിയനാർഡോ ബലേർഡി, മക് അലിസ്റ്റർ എന്നിവർക്ക് അവസരം നൽകി.

Tags:    
News Summary - Argentina Defeats Venezuela With a Stunning Goal From Lo Celso

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.