അ​ൻ​വ​ർ അ​ലി മോ​ഹ​ൻ​ബ​ഗാ​നി​ൽ

കൊ​ൽ​ക്ക​ത്ത: യു​വ പ്ര​തി​രോ​ധ ഭ​ട​ൻ അ​ൻ​വ​ർ അ​ലി​യെ സ്വ​ന്ത​മാ​ക്കി മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സ്. ഈ​യി​ടെ സ​മാ​പി​ച്ച സാ​ഫ് ഫു​ട്ബാ​ളി​ല​ട​ക്കം ഇ​ന്ത്യ​ക്കു​വേ​ണ്ടി മി​ന്നും​പ്ര​ക​ട​നം ന​ട​ത്തി​യ 22കാ​ര​നെ ഐ​ലീ​ഗ് ക്ല​ബാ​യ ഡ​ൽ​ഹി എ​ഫ്.​സി, ഐ.​എ​സ്.​എ​ൽ ക​ളി​ക്കാ​ൻ എ​ഫ്.​സി ഗോ​വ​ക്ക് വാ​യ്പ​യി​ൽ ന​ൽ​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​നി​ന്നാ​ണ് ഇ​ത്ത​വ​ണ​ത്തെ ഐ.​എ​സ്.​എ​ൽ ജേ​താ​ക്ക​ൾ അ​ൻ​വ​റി​നെ റാ​ഞ്ചി​യ​ത്. ‘പോ​രാ​ളി​യെ​ത്തു​ന്നു’ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ മോ​ഹ​ൻ​ബ​ഗാ​ൻ താ​ര​ത്തി​ന്റെ വ​ര​വ് പ്ര​ഖ്യാ​പി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം കാ​ര​ണം അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വി​ല​ക്കി​യ അ​ൻ​വ​ർ, നി​യ​മ​യു​ദ്ധം ന​ട​ത്തി​യാ​ണ് ക​ളി​ക്ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്. 2021-22 സീ​സ​ണി​ൽ ഡ​ൽ​ഹി എ​ഫ്.​സി​ക്കാ​യി ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു ഗോ​ള​ടി​ച്ച് ക്ല​ബി​ന്റെ ടോ​പ് സ്കോ​റ​റാ​യി ഡി​ഫ​ൻ​ഡ​ർ.

Tags:    
News Summary - Anwar Ali in Mohanbagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.