Posted On
date_range Updated On
date_range അമരീന്ദർ സിങ് മുംബൈ വിട്ടു; ഇനി എ.ടി.കെയിൽ
മുംബൈ: അഞ്ച് ഐ.എസ്.എൽ സീസണുകളിൽ മുംബൈ സിറ്റി എഫ്.സി വലകാത്ത അമരീന്ദർ സിങ് ക്ലബ് വിട്ടു. മുൻ ചാമ്പ്യൻമാരായ എ.ടി.കെ മോഹൻബഗാനാണ് അമരീന്ദറിൻെറ പുതിയ തട്ടകം.
2016ൽ ബംഗളൂരു എഫ്.സിയിൽനിന്നാണ് അമരീന്ദറിനെ മുംബൈ സിറ്റി റാഞ്ചുന്നത്. പിന്നീട് ടീമിൻെറ ഒന്നാം നമ്പർ ഗോൾ കീപ്പറായി മാറിയ താരം കഴിഞ്ഞ സീസണിൽ ടീമിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
മുംബൈ സിറ്റിക്കായി 84 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നേരത്തേ, 2015-16 സീസണിൽ എ.ടി.കെക്കായി ലോണിൽ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.