എ.​എ​ഫ്.​സി അ​ണ്ട​ർ 20 ഏ​ഷ്യ​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും കു​വൈ​ത്തും ഏ​റ്റു​മു​ട്ടു​ന്നു

എ.എഫ്.സി അണ്ടർ 20 യോഗ്യത: ആശ്വാസം, നിരാശ

കുവൈത്ത് സിറ്റി: എ.എഫ്.സി അണ്ടർ 20 ഏഷ്യകപ്പ് എന്ന സ്വപ്നത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കണം.അവസാന മത്സരത്തിൽ കുവൈത്തിനോട് ജയിച്ചെങ്കിലും പോയന്റ് നിലയിൽ മൂന്നാമതായ ഇന്ത്യ യോഗ്യത നേടാനാവാതെ പുറത്തായി. ഗ്രൂപ് എച്ചിൽനിന്ന് ആസ്ട്രേലിയയും ഇറാഖും ഏഷ്യാകപ്പിന് യോഗ്യത നേടി. അടുത്തവർഷം ഉസ്ബകിസ്താനിലാണ് ടൂർണമെന്റ്.

അവസാന മത്സരത്തിൽ കുവൈത്തിനോട് 1-2നായിരുന്നു ജയം. കുവൈത്തിനെതിരായ മത്സരത്തിൽ എട്ടാം മിനിറ്റിൽ തൈസൺ സിങ്, 76ാം മിനിറ്റിൽ ഗുർകിറത്ത് സിങ് എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. കുവൈത്തിനായി സലാഹ് അൽ മെഹ്തബ് ഗോൾ നേടി. ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യക്ക് ഷോക്ക് നൽകി 73ാം മിനിറ്റിൽ കുവൈത്ത് ഗോൾ മടക്കി.

എന്നാൽ, മൂന്ന് മിനിറ്റിനകം ലീഡ് നേടി ഇന്ത്യ വിജയം ഉറപ്പാക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ഇറാഖിനെ ഒരു ഗോളിന് തോൽപിച്ച് ആസ്ട്രേലിയ ഒന്നാം സഥാനക്കാരായി.ആദ്യകളിയിൽ ഇറാഖിനോട് 4-2നും രണ്ടാം മത്സരത്തിൽ ആസ്ട്രേലിയയോട് 4-1നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് കളിയും തോറ്റ കുവൈത്തിന് സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ ശോഭിക്കാനായില്ല.

Tags:    
News Summary - AFC Under-20 Qualifiers: Relief, Disappointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.