ഏഷ്യൻ കപ്പ്: ജയം തുടർന്ന് ​ഖത്തർ പ്രീക്വാർട്ടറിൽ

ദോഹ: നിറഞ്ഞുകവിഞ്ഞ അൽ ബെയ്ത് സ്റ്റേഡിയത്തിലെ കാണികളെ സാക്ഷിയാക്കി ചാമ്പ്യന്മാരുടെ പകിട്ടുമായി ആതിഥേയരായ ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പ്രീക്വാർട്ടറിലേക്ക്. 57,000ത്തിലേറെ കാണികളെത്തിയ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് തജികിസ്താനെ ​വീഴ്ത്തിയാണ് ഖത്തറിന്റെ പ്രീക്വാർട്ടർ പ്രവേശനം.


ആദ്യ അങ്കത്തിൽ ലെബനാനെതിരെ ഇരട്ട ഗോൾ നേടിയ അക്രം അഫിഫി, കളിയുടെ 17ാം മിനിറ്റിൽ ത്രില്ലർ റണ്ണപ്പിലൂടെ നേടിയ ഗോൾ ആതിഥേയർക്ക് സ്വന്തം കാണികൾക്കു മുന്നിൽ വിജയമൊരുക്കി. ടച്ച് ലൈൻ കടന്നതിനു പിന്നാലെ അൽ മുഈസ് അലി നൽകിയ ക്രോസിൽ പന്തു പിടിച്ചെടുത്ത അ​ക്രം അഫിഫ്, എതിർ ഡിഫൻഡർമാരെ ഓടിത്തോൽപിച്ച റണ്ണപ്പിലൂടെയാണ് ​വിജയ ഗോൾ കുറിച്ചത്. നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടുമായിറങ്ങിയവർക്ക് തുടർച്ചയായ രണ്ട് ജയവുമായി ആറ് പോയന്റോടെ തന്നെ പ്രീക്വാർട്ടർ ഉറപ്പിക്കാൻ കഴിഞ്ഞു.

ഗ്രൂപ്പ് ‘എ’യിലെ മറ്റൊരു മത്സരത്തിൽ ​ലെബനാനും ചൈനയും സമനില വഴങ്ങി. ഇതോടെ മറ്റു ടീമുകളുടെ പ്രീക്വാർട്ടർ പോരാട്ടം ഒപ്പത്തിനൊപ്പമായി. ചൈനക്ക് തുടർച്ചയായ രണ്ടാം സമനിലയാണിത്.

Tags:    
News Summary - AFC Asian Cup 2024 Tajikistan vs Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.