മൂന്നാം ഡിവിഷൻ ടീമിനോട്​ ഞെട്ടിക്കുന്ന തോൽവി; മാനംകെട്ട്​ റയൽ


മഡ്രിഡ്​: കഴിഞ്ഞ ദിവസം ചുവപ്പുകണ്ട്​ മെസ്സി ബാഴ്​സയെ തോൽവിയിലേക്ക്​ തള്ളിവിട്ടതിന്​ പിന്നാലെ സ്​പെയിനിൽ വമ്പൻ വീഴ്​ച വീണ്ടും. സ്​പാനിഷ്​ മൂന്നാം ഡിവിഷൻ ടീം അൽകോയ്​നയോട്​ ഇത്തവണ പരാജയപ്പെട്ടത്​ മുൻ യുറോപ്യൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡ്​. കോപ ഡെൽ റേയിലായിരുന്നു റയലിന്‍റെ നാണംകെട്ട തോൽവി.

​റാമോൺ ലോപസ്​ രണ്ടാം മഞ്ഞക്കാർഡുമായി പുറത്തുപോകേണ്ടിവന്നിട്ടും പിടിച്ചുനിന്ന അ​ൽകോയ്​നയോട്​ 2-1നാണ്​ പരാജയം രുചിച്ചത്​. ഡിഫെൻഡർ എഡർ മിലി​റ്റാവോയി​ലൂടെ സിദാൻ സംഘം ലീഡ്​ പിടിച്ച കളിയിൽ തുടരെ രണ്ടുവട്ടം വല കുലുക്കി അൽകോയ്​ന ജയം തൊടുകയായിരുന്നു.

ഈ വർഷം കരാർ അവസാനിച്ച്​ സെർജിയോ റാമോസ്​ ടീമുമായി ഉടക്കി പുറത്തിരുന്ന കളിയിൽ ഒമ്പതു മാറ്റങ്ങളുമായാണ്​ റയൽ ഇറങ്ങിയിരുന്നത്​. കരീം ബെൻസേമ, എഡൻ ഹസാർഡ്​, മാഴ്​സലോ, കാസമിറോ, ടോണി ക്രൂസ്​ തുടങ്ങിയ മുൻനിര പക്ഷേ, ആദ്യ ഇലവനിൽ ഇറങ്ങിയെങ്കിലും ടീം ക്ലിക്കായില്ല.

ഞെട്ടിപ്പിക്കുന്ന തോൽവി കോച്ച്​ സിദാന്‍റെ ഭാവിക്കു മേൽ കൂടുതൽ ഇരുൾ വീഴ്​ത്തുമെന്ന്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags:    
News Summary - 3rd division side Alcoyano knock out Real Madrid from Copa del Rey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.