ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ അ​മീ​റി​ന്റെ പ​ത്നി ശൈ​ഖ ജ​വാ​ഹ​ർ ബി​ൻ​ത് ഹ​മ​ദ് ബി​ൻ സു​ഹൈം ആ​ൽ​ഥാ​നി അനുമോദിച്ചപ്പോൾ 

ഉന്നതവിജയം നേടിയ വിദ്യാർഥിനികളെ അനുമോദിച്ച് ശൈഖ ജവാഹർ

ദോഹ: ഹൈസ്കൂൾ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിനികൾക്ക് അമീറിന്റെ പത്നി ശൈഖ ജവാഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയുടെ അനുമോദനം. ലുസൈൽ പാലസിൽ സംഘടിപ്പിച്ച പ്രതേക ചടങ്ങിലാണ് ശൈഖ ജവാഹർ വിദ്യാർഥിനികളെ സ്വീകരിച്ച് ആദരിച്ചത്. വിദ്യാർഥികളുടെ ഉയർന്ന അക്കാദമിക് മികവിനെ ശൈഖ ജവാഹർ ചടങ്ങിൽ പ്രശംസിച്ചു.

കുട്ടികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും പിന്തുണയെയും പരിശ്രമങ്ങളെയും അവർ പ്രത്യേകം അഭിനന്ദിച്ചു. വിദ്യാർഥികൾക്ക് മികച്ച ഭാവി ആശംസിച്ച അവർ, ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി തുടർന്നും പ്രവർത്തിക്കാനും ഉന്നത നിലവാരം പുലർത്തി സമൂഹത്തിന് സംഭാവനകൾ നൽകാനും ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ -ഉന്നതവിദ്യാഭ്യാസ മന്ത്രി ലുൽവ അൽ ഖാതറും ചടങ്ങിൽ പങ്കെടുത്തു.  

Tags:    
News Summary - Sheikha Jawahar congratulates students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.