മെഡൽ ടൂർ; ഷോട്പുട്ടിൽ ടൂറിന് വെള്ളി, 400 മീറ്ററിൽ പ്രാചിക്ക് വെങ്കലം
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ സ്വർണ ദാരിദ്ര്യം തുടരുന്നതിനിടെ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പുരുഷ ഷോട്പുട്ടിൽ തജീന്ദപാൽ സിങ് ടൂറിന്റെ ഹാട്രിക് സ്വർണ മോഹം പൊലിഞ്ഞെങ്കിലും താരത്തിന് വെള്ളി ലഭിച്ചു. പരിക്ക് അലട്ടുന്ന ടൂർ 20.64 മീറ്റർ എറിഞ്ഞാണ് രണ്ടാംസ്ഥാനത്തെത്തിയത്. ഇറാന്റെ മുഹമ്മദ് റസ തയ്ബൈസ് (20.81) സ്വർണവും സൗദി അറേബ്യയുടെ മുഹമ്മദ് തൊലു (20.48) വെങ്കലവും നേടി. 2018ലും 2023ലും ടൂർ സ്വർണം നേടിയിരുന്നു. അതേസമയം, വനിത 400 മീറ്റർ ഓട്ടം 53.21 സെക്കൻഡിൽ പൂർത്തിയാക്കി ഇന്ത്യയുടെ പ്രാചി ചൗധരി വെങ്കലം സ്വന്തമാക്കി. ബഹ്റൈന്റെ സൽവ നാസർ (49.20) ഗെയിംസ് റെക്കോഡോടെ സ്വർണവും ഇറാന്റെ സഹ്റ സാറ മനുജാൻ (52.38) വെള്ളിയും നേടി. മാരത്തണിലേതാണ് ഇന്നലത്തെ മൂന്നാം മെഡൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.