പാ​ല​ക്കാ​മ​റ്റ​ത്ത് നാ​ട്ടു​കാ​ർ എ​ൽ​ദോ​സ്​ പോ​ളി‍െൻറ സു​വ​ർ​ണ​ നേ​ട്ടത്തിൽ ആ​ഹ്ലാ​ദ​ം പ്രകടിപ്പിക്കുന്നു

എൽദോസ് പോളിന്‍റെ സുവർണനേട്ടം: കായിക ഭൂപടത്തിൽ ഇടംപിടിച്ച് ആലങ്ങാട് കെ.ഇ.എം ഹൈസ്കൂൾ

ആലങ്ങാട്: കോമൺവെൽത്ത് ഗെയിംസിൽ എൽദോസ് പോളി‍െൻറ സുവർണനേട്ടത്തോടെ കായിക ഭൂപടത്തിലേക്ക് ആലങ്ങാട് കെ.ഇ.എം ഹൈസ്കൂളും. അഞ്ചുമുതൽ ഒമ്പതാം ക്ലാസ് വരെ ഈ സ്കൂളിലെ വിദ്യാർഥിയായിരുന്നു എൽദോസ്. കായികാധ്യാപകൻ എം.പി. ബെന്നിയുടെ കീഴിൽ സ്കൂളിലെ സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. 2014ൽ ഹോസ്റ്റൽ നിർത്തിയതോടെ, 10ാം ക്ലാസിൽ പാമ്പാക്കുട എം.ടി.എം സ്കൂളിലേക്ക് മാറി.

കോലഞ്ചേരി സ്വദേശിയായ ബെന്നിയുടെ സമീപവാസിയാണ് എൽദോസ്. കുട്ടിയുടെ കായിക അഭിരുചിയെക്കുറിച്ച് മുത്തശ്ശി മറിയാമ്മ ബെന്നിയെ അറിയിച്ചതോടെയാണ്, കെ.ഇ.എം ഹൈസ്കൂളിൽ ചേരാൻ വഴിയൊരുങ്ങിയത്. മറ്റു കുട്ടികളോടൊപ്പം താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂൾ ഒരുക്കി. മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ പലരും ജില്ല-സംസ്ഥാന തലങ്ങളിൽ വിവിധ അത്ലറ്റിക് ഇനങ്ങളിൽ മെഡലുകൾ നേടി. പി.ടി.എ, പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ഹോസ്റ്റലിനുവേണ്ട ചെലവുകൾ വഹിച്ചത്.

14 വയസ്സിൽ താഴെയുള്ള മത്സര ഇനങ്ങളിൽ ട്രിപ്പിൾ ജംപ് ഉൾപ്പെടാത്തതിനാൽ പോൾവാട്ടിലാണ് എൽദോസ് ആദ്യം മികവ് തെളിയിച്ചതെന്ന് ബെന്നി പറയുന്നു. സ്കൂൾ മീറ്റിൽ ജില്ലതലത്തിൽ പോൾവാട്ടിന് മെഡൽ ലഭിച്ചിട്ടുണ്ട്. ഓട്ടം, നടത്തം മത്സരങ്ങളും പ്രാക്ടീസ് ചെയ്തു. കായികക്ഷമത നിലനിർത്താൻ പരിശീലനത്തിൽ ഒട്ടും ഉപേക്ഷ കാട്ടിയില്ല. ഇതെല്ലാമാകാം, ഇന്ത്യയിൽ ഒരു ട്രിപ്പിൾ ജംപ് താരത്തിനും അവകാശപ്പെടാനില്ലാത്തെ നേട്ടത്തിലേക്ക് എൽദോസിനെ ഉയർത്തിയത്.

ഒരു കായികതാരത്തി‍െൻറ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് അതിനെ ഊട്ടിയുറപ്പിക്കേണ്ട പ്രായത്തിൽ ബെന്നി സാറി‍െൻറ പരിശീലനം എൽദോസ് പോളിന് വളക്കൂറായി. അടുത്തവർഷം വിരമിക്കാനിരിക്കെ ശിഷ്യ‍െൻറ ഈ നേട്ടം ഇരട്ടിമധുരമാണ് ബെന്നിക്ക് സമ്മാനിച്ചത്.

'കാ​യി​കാ​ധ്യാ​പ​ക​ൻ എ​ന്ന നി​ല​യി​ൽ ഇ​ത്ര​യ​ധി​കം ആ​ത്മാ​ഭി​മാ​നം ഇ​തി​നു മു​മ്പ്​ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ൽ​ദോ​സ്​​ പോ​ളി‍െൻറ വി​ജ​യ​നി​മി​ഷ​ത്തി​ൽ സ​ന്തോ​ഷം​കൊ​ണ്ട്​ ക​ണ്ണീ​ർ വ​ന്നു. ക​ഠി​നാ​ധ്വാ​ന​വും അ​ർ​പ്പ​ണ​ബോ​ധ​വു​മാ​ണ്​ ഈ ​നേ​ട്ട​ത്തി​ലെ​ത്തി​ച്ച​ത്. ജീ​വി​ത​ത്തി​ൽ എ​ന്തെ​ങ്കി​ലും നേ​ട​ണ​മെ​ന്ന അ​തി​യാ​യ ആ​ഗ്ര​ഹം ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ എ​ൽ​ദോ​സ്​ പോ​ളി​നു​ണ്ടാ​യി​രു​ന്നു.'

-എം.​പി. ബെ​ന്നി, കാ​യി​കാ​ധ്യാ​പ​ക​ൻ, കെ.​ഇ.​എം ഹൈ​സ്കൂ​ൾ

Tags:    
News Summary - Eldos Paul's gold medal: Alangad KEM High School on the sports map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.