ക്ലബ് ത്രോയിൽ സ്വർണം നേടിയ ധരംബീർ കാണികളെ അഭിവാദ്യം ചെയ്യുന്നു
Posted On
date_range Updated On
date_range പാരാലിമ്പിക്സ്: ധരംബീറിന് റെക്കോഡോടെ സ്വർണം; ജൂഡോ വെങ്കലവുമായി ചരിത്രമെഴുതി കപിൽ പാർമർ
പാരിസ്: പാരാലിമ്പിക്സിൽ ഇന്ത്യക്ക് മറ്റൊരു അവിസ്മരണീയ ദിനം. പുരുഷ ക്ലബ് ത്രോ എഫ് 51 വിഭാഗം ഫൈനലിൽ 34.92 മീറ്റർ എറിഞ്ഞ് ഏഷ്യൻ റെക്കോഡിട്ട് ധരംബീർ സ്വർണം നേടി. ഈ ഇനത്തിൽ പ്രണവ് സൂർമ 34.59 എറിഞ്ഞ് വെള്ളിയും സ്വന്തമാക്കി.
പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ജൂഡോയിലും മെഡൽ ലഭിച്ചു. പുരുഷ 60 കിലോ ജെ1 വിഭാഗത്തിൽ കപിൽ പാർമർ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ എണ്ണം 25 ആയി ഉയർന്നു. അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.