Posted On
date_range Updated On
date_range 400 മീറ്ററിൽ സുലൈമാന് വെള്ളി
ദുബൈ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്റർ ഫൈനലിൽ യു.എ.ഇയുടെ സുലൈമാൻ അബ്ദുർറഹ്മാൻ വെള്ളി മെഡൽ നേടി. 0.09 സെക്കൻഡിന്‍റെ നേരിയ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്. 44.90 സെക്കൻഡിൽ ഒന്നാമതെത്തിയ തായ്‌ലൻഡിന്‍റെ ജോഷ്വ ആറ്റ്കിൻസണ് തൊട്ടുപിന്നിലായി 44.99 സെക്കൻഡിലാണ് സുലൈമാൻ ഫിനിഷ് ചെയ്തത്. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ യു.എ.ഇ നേടുന്ന ആദ്യ മെഡലാണിത്.
ഈ ചരിത്രനേട്ടത്തിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെയും രാജ്യത്തെ ജനങ്ങളെയും യു.എ.ഇ അത്‌ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്‍റ് മേജർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മുർ അഭിനന്ദിച്ചു. മത്സരത്തിന്‍റെ ഉയർന്ന നിലവാരവും ഒന്നാം സ്ഥാനവുമായുള്ള നിസ്സാരമായ സമയവ്യത്യാസവും കണക്കിലെടുക്കുമ്പോൾ ഈ വെള്ളി മെഡൽ സ്വർണത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.