രോഹിത്​ ശർമയോടൊപ്പം കോഹ്​ലി സ്ഥിരം ഓപ്പണറായേക്കും, സൂചന നൽകി താരം

അഹ്​മദാബാദ്​: രോഹിത്​ ശർമക്കൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള ആഗ്രഹം തുറന്ന്​ പറഞ്ഞ്​ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി. പരമ്പരയിൽ നാലാമതായി ബാറ്റിങ്ങിനിറങ്ങിയിരുന്ന കോഹ്​ലി അവസാന ഏകദിനത്തിൽ ഓപ്പണറായെത്തു​േമ്പാൾ ആദ്യം എല്ലാവരും അമ്പരന്നിരുന്നു.

മത്സരത്തിനിറങ്ങും മുമ്പ്​ കോഹ്​ലി പ്രതികരിച്ചത്​ ഇങ്ങനെ: ഇപ്പോൾ നമുക്ക്​ കരുത്തുറ്റ മധ്യനിരയുണ്ട്​. രണ്ടു പ്രധാനപ്പെട്ട കളിക്കാർ പരമാവധി പന്തുകൾ നേരിടുന്നത്​ ട്വന്‍റി 20യിൽ നല്ല കാര്യമാണ്​. രോഹിതിനൊപ്പം ഓപ്പണിങ്ങിൽ പങ്കാളിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ മറ്റുള്ളവർക്ക്​ ആത്മവി​ശ്വാസമാകും''.


വരുന്ന ഐ.പി.എല്ലിലും താൻ ഓപ്പണറായി ഇറങ്ങുമെന്നും കോഹ്​ലി കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരെ നിർണായകമായ അഞ്ചാം മത്സരത്തിൽ കോഹ്​ലി-രോഹിത്​ സഖ്യം 94 റൺസാണ്​ നേടിയത്​. ഇരുവരുമൊരുക്കിയ മികച്ച അടിത്തറയിൽ നിന്നും ഇന്ത്യ 224 റൺസിന്‍റെ പടുകൂറ്റൻ സ്​കോർ നേടിയിരുന്നു. മത്സരത്തിൽ കോഹ്​ലി 80 റൺസ്​ നേടിയിരുന്നു. പരമ്പരയിൽ മൂന്ന്​ അർധസെഞ്ച്വറി നേടിയ കോഹ്​ലിയാണ്​ മാൻ ഓഫ്​ ദി സീരീസ്​.

ഓപ്പണിങ്ങിലെ സ്ഥിരം സാന്നിധ്യമായ രോഹിത്​ ശർമക്കൊപ്പം ആര്​ ഇന്നിങ്​സ്​ തുടങ്ങുമെന്നത്​ ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യമാണ്​. ശിഖർ ധവാൻ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരും പരമ്പരയിൽ ഓപ്പണറായി ഇറങ്ങിയിരുന്നെങ്കിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ നായകൻ കോഹ്​ലി തന്നെ ഈ​ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന ചോദ്യമാണ്​ ഇന്ത്യക്ക്​ മുന്നിലുള്ളത്​. ഈ വർഷം നടക്കുന്ന ട്വന്‍റി 20 ​േലാകകപ്പിന്​ മുമ്പ്​ മികച്ച ടീമി​െന വാർത്തെടുക്കാനാകും ഇന്ത്യയുടെ ശ്രമം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.