ജൊഹാനസ്ബർഗ്/മെൽബൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും. ജൂൺ 11 മുതൽ ഇംഗ്ലണ്ടിലെ ലോർഡ്സിലാണ് കിരീടപോരാട്ടം. നിരോധിത മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ വിലക്ക് നേരിട്ട പേസർ കാഗിസോ റബാദ ആഫ്രിക്കൻ സംഘത്തിൽ തിരിച്ചെത്തി. നായകനായി ടെംബ ബാവുമ തുടരും.
പാറ്റ് കമിൻസ് നയിക്കുന്ന ഓസീസ് ടീമിൽ പരിക്കിൽനിന്ന് മോചിതനായ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെയും സ്പിന്നർ മാറ്റ് കുനിമാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം കിരീടം നേടുന്ന ആദ്യ ടീമാകുക എന്ന ലക്ഷ്യത്തോടെയാണ് ഓസീസ് സംഘം ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്നത്.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡിങ്ഹാം, കോർബിൻ ബോഷ്, ടോണി ഡി സോർസി, മാർകോ ജാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മാർകറം, വിയാൻ മൾഡർ, സെനുറൻ മുത്തുസാമി, ലുങ്കി എൻഗിഡി, ഡെയ്ൻ പാറ്റേഴ്സൺ, കാഗിസോ റബാദ, റയാൻ റിക്കിൾട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെറെയ്ൻ.
ആസ്ട്രേലിയ: പാറ്റ് കമിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ഉസ്മാൻ ഖാജ, സാം കോൺസ്റ്റാസ്, മാറ്റ് കുനിമാൻ, മാർനസ് ലബൂഷെയ്ൻ, നതാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.