"വനിത ടീമിന്‍റെ കാര്യത്തിൽ തീരുമാനം വേണം"; അഫ്​ഗാനുമായി ടെസ്റ്റ്​ കളിക്കണോയെന്ന്​ തീരുമാനിക്കേണ്ടത്​ ആസ്​ട്രേലിയൻ സർക്കാറെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ

മെൽബൺ: അഫ്​ഗാനിസ്​താനെതിരെ നവംബറിൽ നടക്കുന്ന ടെസ്റ്റ്​ മത്സരം സംബന്ധിച്ച്​ തീരുമാനമെടുക്കേണ്ടത്​ ആസ്​ട്രേലിയൻ സർക്കാറാണെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ. അഫ്​ഗാനിൽ നിന്നുള്ള വനിത ക്രിക്കറ്റ്​ ടീമിന്‍റെ പ്രാതിനിധ്യം ആസ്​ട്രേലിയയുടെ പരിഗണനക്ക്​ വരുമെന്ന സൂചനയും ക്രിക്കറ്റ്​ ആസ്​ട്രേലിയ നൽകി.

നവംബർ 27ന്​ ഹൊബാർട്ടിലെ ബ്ലണ്ട്​സ്​റ്റോൺ അരീനയിലാണ്​ അഫ്​ഗാനിസ്​താനും ആസ്​ട്രേലിയയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ്​ ടെസ്റ്റ്​. എന്നാൽ, ലിബറൽ പാർട്ടി അംഗമായ പീറ്റർ ഗുട്ട്​വിൻ വനിത ക്രിക്കറ്റ്​ ടീമിനോടുള്ള താലിബാൻ സർക്കാറിന്‍റെ സമീപനം അഫ്​ഗാൻ-ആസ്​ട്രേലിയ ഒന്നാം ടെസ്റ്റിനെ സ്വാധീനിക്കുമെന്നും പറഞ്ഞിരുന്നു.

ഐ.സി.സി ട്വന്‍റി 20 ലോകകപ്പിലും ആസ്​ട്രേലിയക്കെതിരായ ടെസ്റ്റ്​ പരമ്പരയിലും കളിക്കാൻ താലിബാൻ അഫ്​ഗാൻ ക്രിക്കറ്റ്​ ടീമിന്​ അനുവാദം നൽകിയിരുന്നു. എന്നാൽ, വനിത ക്രിക്കറ്റ്​ ടീമിനെ സംബന്ധിച്ച്​ താലിബാൻ നിലപാട്​ വ്യക്​തമാക്കിയിരുന്നില്ല. വെല്ലുവിളി നിറഞ്ഞതും സങ്കീർണവുമായ സാഹചര്യത്തിലാണ്​ അഫ്​ഗാൻ-ആസ്​ട്രേലിയ മത്സരം നടക്കുന്നതെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ സി.ഇ.ഒ നിക്ക്​ ഹോക്​ലി പറഞ്ഞു.

കായിക മേഖലയിൽ സ്​ത്രീ-പുരുഷ സമത്വം വേണമെന്നാണ്​ ഞങ്ങളുടെ നിലപാട്​. അഫ്​ഗാനുമായുള്ള ക്രിക്കറ്റ്​ മത്സരം സംബന്ധിച്ച്​ ആസ്​ട്രേലിയൻ സർക്കാറുമായും ഐ.സി.സിയുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ക്രിക്കറ്റ്​ ആസ്​ട്രേലിയ സി.ഇ.ഒ പറഞ്ഞു.

Tags:    
News Summary - Women's game a key factor in Afghanistan Test discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.