Posted On
date_range Updated On
date_range വനിത ഏകദിനം; പരമ്പര ദക്ഷിണാഫ്രിക്കക്ക്
ലഖ്നോ: ദക്ഷിണാഫ്രിക്കക്കെതിരായ വനിത ഏകദിനത്തിൽ 4-1ന് പരമ്പര അടിയറവുവെച്ച് ഇന്ത്യൻ പെണ്ണുങ്ങൾ. പരമ്പരയിലെ അവസാന മത്സരത്തിൽ അഞ്ചു വിക്കറ്റിനായിരുന്നു തോൽവി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.3 ഓവറിൽ 188ന് പുറത്തായി. 79 റൺസുമായി പുറത്താവാതെ നിന്ന ക്യാപ്റ്റൻ മിതാലി രാജ് മാത്രമാണ് തിളങ്ങിയത്. ഹർമൻ പ്രീത് കൗർ 30 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. മിഗ്നൻ ഡു പ്രീസ് (57), അനേക് ബോഷ് (58) എന്നിവർ തിളങ്ങി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാമത്തെ കളി മാത്രമാണ് ഇന്ത്യ ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.