Posted On
date_range Updated On
date_range വനിത ഏഷ്യ കപ്പ്; ഇന്ത്യക്ക് ഇന്ന് രണ്ടാം അങ്കം
കൊളംബോ: വനിത ഏഷ്യ കപ്പ് ട്വന്റി20യിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. ആദ്യ കളിയിൽ പാകിസ്താനെ തോൽപിച്ച ഹർമൻപ്രീത് കൗറും സംഘവും സെമി ഫൈനൽ ലക്ഷ്യമിട്ടാണ് യു.എ.ഇക്കെതിരെ ഇറങ്ങുന്നത്. ജയിച്ചാൽ മൂന്നാം മത്സരത്തിന് കാത്തുനിൽക്കാതെ നിലവിലെ ചാമ്പ്യന്മാർക്ക് അവസാന നാലിൽ ഇടംപിടിക്കാം. ഇരുടീമിലും മലയാളികളുണ്ട് എന്നതും ഇന്നത്തെ മത്സരത്തിന്റെ സവിശേഷതയാണ്. ഇന്ത്യൻ സംഘത്തിൽ ആശ ശോഭനയും സജന സജീവനുമാണുള്ളതെങ്കിൽ യു.എ.ഇ നിരയിലെ മൂന്ന് മലയാളികൾ സഹോദരിമാരുമാണ്. വയനാട് സ്വദേശികളാണ് ബാറ്റർ റിനിത രജിത്, ബൗളിങ് ഓൾറൗണ്ടർമാരായ റിതിക രജിത്, റിഷിത രജിത് എന്നിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.