Posted On
date_range Updated On
date_range വനിത ഏഷ്യ കപ്പ്: ഇന്ത്യ-ശ്രീലങ്ക ഫൈനൽ ഇന്ന്
ദാംബുല്ല (ശ്രീലങ്ക): വനിത ഏഷ്യ കപ്പ് കിരീടം നിലനിർത്താൻ ഇന്ത്യ ഇന്നിറങ്ങുന്നു. ട്വന്റി20 മത്സരത്തിന്റെ ഫൈനലിൽ ആതിഥേയരായ ശ്രീലങ്കയാണ് എതിരാളികൾ. നാല് ആധികാരിക ജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ് റൗണ്ടിൽ യഥാക്രമം പാകിസ്താൻ, യു.എ.ഇ, നേപ്പാൾ ടീമുകളെ തകർത്തു. സെമി ഫൈനലിൽ ബംഗ്ലാദേശിനെയും തൂത്തെറിഞ്ഞു. ഏഷ്യ കപ്പിൽ ഏറ്റവുമധികം തവണ ജേതാക്കളായ ഇന്ത്യ ലക്ഷ്യമിടുന്നത് എട്ടാം കിരീടമാണ്. മത്സരം വൈകുന്നേരം മൂന്നിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.