'ഡിവില്ലിയേഴ്​സിന്​ ഇന്ന്​ രാത്രി മെസേജ്​ അയക്കും'; 'കോപ്പിയടി' ഷോട്ടിന്​ പിന്നാലെ കോഹ്​ലി

സിഡ്​നി: ക്രിക്കറ്റിൽ എ.ബി ഡിവില്ലിയേഴ്​സി​െൻറ കൈയ്യൊപ്പ്​ പതിഞ്ഞ നിരവധി ഷോട്ടുകളുണ്ട്​. ക്ലാസിക്​ ഷോട്ടുകളുടെ ആശാൻ വിരാട്​ കോഹ്​ലി ആസ്​ട്രേലിയക്കെതിരെ ഡിവില്ലിയേഴ്​സി​െൻറ ട്രേഡ്​മാർക്ക്​ ഷോട്ടുകളിലൊന്ന്​ പുറത്തെടുത്തപ്പോൾ കണ്ടുനിന്നവരെല്ലാവരും െഞട്ടി.

പതിനഞ്ചാം ഓവർ എറിയാനെത്തിയ ആൻ​ഡ്രൂ ടൈയാണ്​ ശരിക്കും ​കോഹ്​ലിയുടെ ബാറ്റി​െൻറ ചൂടറിഞ്ഞത്​. ഡിവില്ലിയേഴ്​സ്​ സ്​പെഷ്യൽ ഷോട്ടടക്കം 18 റൺസാണ്​ ഓവറിൽ​ കോഹ്​ലി നേടിയത്​.

മത്സരശേഷം കോഹ്​ലി ഷോട്ടിനെക്കുറിച്ച്​ പ്രതികരിച്ചതിങ്ങനെ: ''ഫൈൻലെഗിലേക്കുള്ള സ്​കൂപ്പ്​ രസകരമായ നിമിഷമായിരുന്നു. ഞാൻ തന്നെ അത്​ഭുതപ്പെട്ടു. ഇന്ന്​ രാത്രി ഡിവില്ലിയേഴ്സ്​ എന്താണ്​ചിന്തിക്കുന്നത്​ എന്നറിയാനായി ഞാൻ മെസ്സേജയക്കും.'' പ്രതികരണത്തിന്​ പിന്നാലെ ഡിവില്ലിയേഴ്​സ്​ ട്വിറ്ററിൽ കോഹ്​ലിയെ മെൻഷൻ ചെയ്​ത്​ ഷോട്ടിനെ പ്രശംസിച്ചിട്ടുണ്ട്​.

ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​സ്​ ടീമി​െൻറ നെടുംതൂണുകളായ കോഹ്​ലിയും ഡിവില്ലിയേഴ്​സും ഉറ്റസുഹൃത്തുക്കളാണ്​.

Tags:    
News Summary - Will text AB tonight: Virat Kohli seeks AB De Villiers’ reaction to his Sydney scoop shot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.