സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇരുവരുടെയും വിരമിക്കൽ പ്രഖ്യാപനം വന്നത്. ട്വന്‍റി-20യിൽ നിന്നും നേരത്തെ തന്നെ വിരമിച്ച ഇരുവരും ബി.സി.സി.ഐയുടെ എ പ്ലസ് കരാറിൽ തന്നെ തുടരുമെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്.
ഒരു ഫോർമാറ്റിൽ ആണ് കളിക്കുന്നതെങ്കിൽ കൂടിയും ഇരുവരെയും സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും തരം താഴ്ത്തില്ലെന്ന് അപെക്‌സ് ബോര്‍ഡ് സെക്രട്ടറി ദേവ്ജീത് സൈക്കിയ പറഞ്ഞു. ഏകദിനത്തിൽ മാത്രം കളിക്കുന്ന ഇരുവരെയും കരാറിൽ നിന്നും തരം താഴ്ത്തുമെന്ന തരത്തിൽ റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐയെ ഉദ്ദരിച്ചുള്ള ഈ റിപ്പോർട്ട്.
'ട്വന്റി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ചെങ്കിലും രോഹിത്തും കോഹ്ലിയും എ പ്ലസ് കാറ്റഗറിയിൽ തുടരും. ഇപ്പോഴും ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ഇരുവരും. എ പ്ലസ് കാറ്റഗറിയിലെ എല്ലാ സൗകര്യങ്ങളും ഇരുവർക്കും ലഭിക്കും,' ബിസിസിഐ സെക്രട്ടറി ദേവ്ജീത് സൈക്കിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
രോഹിത്തിനേയും കോഹ്ലിയേയും കൂടാതെ ജസ്പ്രിത് ബുംമ്രയും രവീന്ദ്ര ജഡേജയുമാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഇതില്‍ ബുംമ്ര മാത്രമാണ് നിലവിൽ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍. ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്തിനും വിരാടിനും പിന്നാലെ രവീന്ദ്ര ജഡേജയും കുട്ടിക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.