ഇന്ദോർ: ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയച്ചു. പ്രസിദ്ധ് കൃഷ്ണക്കു പകരം അർഷ്ദീപ് സിങ്ങിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കിവീസ് ടീം കഴിഞ്ഞ മത്സരത്തിലെ ഇലവനെ നിലനിർത്തി. മൂന്ന് മത്സര പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം ജയിച്ചുനിൽക്കുന്നതിനാൽ, ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
ഏകദിന സംഘത്തിന്റെ നായകനെന്ന നിലയിൽ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും വിജയം അനിവാര്യമാണ്. ടെസ്റ്റിൽ നിന്നും ട്വന്റി20യിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ മാത്രം തുടരുന്ന വെറ്ററൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമക്കും ഫോം തുടരേണ്ടതുമുണ്ട്. 1989ന് ശേഷം ഒരു ഏകദിനം ന്യൂസിലൻഡ് ഇന്ത്യയിൽ നേടിയിട്ടില്ല.
രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ പ്രമുഖ ബാറ്റർമാർ പലരും പരാജയപ്പെട്ടതാണ് തോൽവിയുടെ പ്രധാന ഹേതു. കെ.എൽ. രാഹുൽ സെഞ്ച്വറിയുമായും ഗിൽ അർധശതകം നേടിയും മിന്നിയത് ആശ്വാസം. എന്നാൽ, ഡാരിൽ മിച്ചലിന്റെ ഉജ്ജ്വല സെഞ്ച്വറി ഇന്നിങ്സ് മെൻ ഇൻ ബ്ലൂവിന്റെ പ്രതീക്ഷകൾ പാടേ തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.