കാഴ്ച പരിമിതരുടെ വനിത ക്രിക്കറ്റ്: സാന്ദ്ര ഡേവിസ് ഇന്ത്യന്‍ ടീമില്‍

തൃശൂർ: കാഴ്ച പരിമിതരുടെ വനിത ക്രിക്കറ്റിനുള്ള പ്രഥമ ഇന്ത്യന്‍ ടീമില്‍ തൃശൂർ സ്വദേശിനി സാന്ദ്ര ഡേവിസ് ഇടംപിടിച്ചു. ഭോപാലില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലെ പ്രകടനമാണ് സാന്ദ്രക്ക് ദേശീയ ടീമിലേക്ക് വഴിതുറന്നത്. 

ആമ്പല്ലൂരിനടുത്ത് പൂക്കോട് കരിമാലിക്കൽ ഡേവിസിന്റെയും ഷാലിയുടെയും മകളായ താരം പാലക്കാട് ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. കാഴ്ചപരിമിതരുടെ വനിത കേരള ടീം ക്യാപ്‌റ്റനാണ്‌. സാമൂഹിക നീതി വകുപ്പ് ശ്രേഷ്ഠം അവാർഡും വിജയാമൃതം അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. 

സാധ്യത പട്ടികയില്‍ രണ്ട് മലയാളി താരങ്ങളാണുണ്ടായിരുന്നതെങ്കിലും സാന്ദ്രയാണ് 17 അംഗ ടീമില്‍ ഇടംപിടിച്ചത്. ഏപ്രില്‍ 25 മുതല്‍ 30 വരെ കാഠ്മണ്ഡുവില്‍ നടക്കുന്ന നേപ്പാളിനെതിരായ പരമ്പരയിലാണ് ടീം അരങ്ങേറുക.

Tags:    
News Summary - Visually Impaired Women's Cricket: Sandra Davis in Indian Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.