Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിൽ കോഹ്ലിക്ക് വിശ്രമം
ന്യൂഡൽഹി: ജൂണിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിൽ വിരാട് കോഹ് ലിക്ക് വിശ്രമം അനുവദിക്കാൻ സെലക്ടർമാർ. കരിയറിലെ ഏറ്റവും മോശം ഫോം തുടരുന്ന മുൻ നായകന് ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഊർജം വീണ്ടെടുക്കാൻ അവസരമൊരുക്കുകയാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നു.
മൂന്ന് വർഷമായി ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും മൂന്നക്കം തികക്കാൻ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. ഐ.പി.എൽ മൂന്ന് തവണ ഗോൾഡൻ ഡെക്കുമായി. അടുത്ത മാസം ഒമ്പത് മുതൽ 16 വരെ ഇന്ത്യയിലെ വിവിധ വേദികളിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.