ട്രോ​ൾ​ഭ്രാ​ന്തി​നെ​തി​രെ രോ​ഷം പ്ര​ക​ടി​പ്പി​ച്ച് വി​നി രാ​മ​ൻ

അ​ഹ്മ​ദാ​ബാ​ദ്: ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​ക്കെ​തി​രെ സെ​ഞ്ച്വ​റി നേ​ടി പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യ ആ​സ്ട്രേ​ലി​യ​ൻ താ​രം ട്രാ​വി​സ് ഹെ​ഡി​ന്റെ ഭാ​ര്യ​യെ​യും മ​ക​ളെ​യും​പോ​ലും വെ​റു​തെ​വി​ടാ​ത്ത ട്രോ​ൾ​ഭ്രാ​ന്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം.

ഹെ​ഡി​ന്റെ ഭാ​ര്യ​യെ​യും ഒ​രു വ​യ​സ്സു​കാ​രി മ​ക​ളെ​യും ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന ട്രോ​ളു​ക​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ഹ​താ​രം ഗ്ലെ​ൻ മാ​ക്സ് വെ​ലി​ന്റെ ഭാ​ര്യ​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ വി​നി രാ​മ​ൻ. ‘‘ഇ​ങ്ങ​നെ​യൊ​രു കാ​ര്യം പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് വി​ശ്വ​സി​ക്കാ​ൻ വ​യ്യ.

നി​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ക്കാ​ര​നാ​കാ​നും വ​ള​ർ​ന്നു​വ​ന്ന നി​ങ്ങ​ളു​ടെ ജ​ന്മ​നാ​ടി​നെ പി​ന്തു​ണ​ക്കാ​നും ക​ഴി​യും. അ​തി​ലും പ്ര​ധാ​ന​മാ​യി നി​ങ്ങ​ളു​ടെ ഭ​ർ​ത്താ​വും കു​ട്ടി​യു​ടെ പി​താ​വു​മാ​യ​യാ​ൾ ക​ളി​ക്കു​ന്ന ടീ​മി​നെ ഒ​ന്നും ചി​ന്തി​ക്കാ​തെ പി​ന്തു​ണ​ക്കാം. ഒ​രു ചി​ൽ ഗു​ളി​ക ക​ഴി​ക്കു​ക. കൂ​ടു​ത​ൽ പ്ര​ധാ​ന​പ്പെ​ട്ട ലോ​ക പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ആ ​രോ​ഷ​ത്തെ കൊ​ണ്ടു​പോ​വു​ക’’ -വി​നി ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Vini Raman expresses anger against trolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.