വനിതാ ഐ.പി.എൽ സംപ്രേഷണാവകാശം വിയാകോം 18ന്; അഞ്ച് വർഷത്തേക്ക് 951 കോടിയുടെ കരാർ

ന്യൂഡൽഹി: ആരംഭിക്കാനിരിക്കുന്ന വനിത ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം വിയാകോം 18ന്. ടി.വി18ന് കീഴിലുള്ള മീഡിയ സ്ഥാപനമാണ് വിയാകോം18. 2023 മുതൽ 2027 വരെ അഞ്ച് വർഷത്തേക്ക് 951 കോടി രൂപക്കാണ് വിയാകോം സംപ്രേഷണാവകാശം നേടിയത്.


പ്രഥമ ഐ.പി.എൽ വനിതാ ക്രിക്കറ്റിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ ജനുവരി 25നാണ് പ്രഖ്യാപിക്കുക. അഞ്ചുടീമുകളാണ് പങ്കെടുക്കുക. ചെന്നൈ, രാജസ്ഥാൻ, ഡൽഹി, കൊൽക്കത്ത, പഞ്ചാബ് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ടീമുകളാണ് മുൻനിരയിലുള്ളത്. താരലേലം ഫെബ്രുവരിയിലാണ്. പ്രമുഖതാരങ്ങൾക്ക് 30 മുതൽ 50 ലക്ഷം വരെയാണ് അടിസ്ഥാനവിലയിടുക.

വനിതാ ഐ.പി.എൽ ഷെഡ്യൂൾ ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഫെബ്രുവരിയിൽ നടക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിന് ശേഷം മാർച്ചിൽ ടൂർണമെന്റ് നടത്താനാണ് ധാരണയായിരിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. 

Tags:    
News Summary - Viacom18 Bags Women's IPL Media Rights For 951 Crore For 2023-27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.