ഇസ്ലാമാബാദ്: പന്തിൽ ഉമിനീർ പുരട്ടുകയെന്നത് ചില ബൗളർമാരുടെ സ്ഥിരം ശീലമാണ്. കോവിഡ് പശ്ചാത്തലത്തിൽ അത്തരം വിരുതുകളൊന്നും വേണ്ടെന്ന്ഐ.സി.സിയുടെ കർശന നിർദേശമുണ്ടെങ്കിലും ചിലർക്ക്ശീലം മാറ്റാനാകുന്നില്ല. പന്ത് മിനുസപ്പെടുത്തി സ്വിങ് ലഭിക്കാൻ വേണ്ടിയാണ് കളിക്കിടയിൽ ഉമിനീർ പുരട്ടുന്നത്.
സിംബാബ് വെക്കെതിരെയുള്ള ട്വൻറി 20ക്കിടെ പന്തിൽ ഉമിനീർ പുരട്ടിയതിന് പാകിസ്താൻ പേസർ വഹാബ് റിയാസ് കുടുങ്ങി. സംഭവം കണ്ട മാച്ച് അമ്പർമാരായ അലീം ദറും ആസിയ യാഖൂബും ചേർന്ന് പന്ത്നിലത്തിടാൻ ആവശ്യപ്പെട്ടു. ശേഷം പന്ത് സാനിറ്റൈസർ ചേർത്ത് വൃത്തിയാക്കിയ ശേഷമാണ് തിരികെ നൽകിയത്. വഹാബ് റിയാസിന്ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും നൽകി.
പന്തിൽ ഉമിനീർ പുരട്ടുന്നതിന്മൂന്ന് തവണ വാണിങ് നൽകിയ ശേഷം അഞ്ച് റൺസ് പിഴ ഈടാക്കാമെന്ന് ഐ.സി.സി നിയമം പുറത്തിറക്കിയിരുന്നു. ഐ.പി.എല്ലിനിടയിൽ വിരാട്കോഹ്ലിയും റോബിൻ ഉത്തപ്പയും പന്തിൽ തുപ്പൽ പുരട്ടിയിരുന്നത് ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്തസിംബാബ്വെ ഉയർത്തിയ 156 റൺസിൻെറ വിജയ ലക്ഷ്യം പാകിസ്താൻ 19ാം ഓവറിൽ മറികടന്നിരുന്നു. 82 റൺസെടുത്ത ബാബർ അസമാണ് പാകിസ്താൻ ജയം എളുപ്പമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.