യു.എസിൽ ട്രംപ്-ധോണി ‘പോരാട്ടം’; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ -Video

യു.എസ് ഓപൺ ടെന്നിസിൽ കാർലോസ് അൽകാരസും അലക്സാണ്ടർ സ്വരേവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ എത്തിയതിന് പിന്നാലെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഗോൾഫ് കളിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ബെഡ്മിൻസ്റ്ററിലെ ​ട്രംപ് നാഷനൽ ഗോൾഫ് ക്ലബിലാണ് ഇരുവരും ‘ഏറ്റുമുട്ടിയത്’. ഇരുവരും ഗോൾഫ് കളിക്കുന്നതിന്റെ വിഡിയോയും ചിത്രവും ധോണിയുടെ സുഹൃത്തും ദുബൈ കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനുമായ ഹിതേഷ് സാംഗ്‍വി ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം യു.എസ് ഓപൺ കാണാനെത്തിയപ്പോഴും ധോണിക്കൊപ്പം സാംഗ്‍വി ഉണ്ടായിരുന്നു.

മാസങ്ങൾക്ക് മുമ്പ് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം തവണയും ചാമ്പ്യന്മാരാക്കിയ ശേഷം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന് ഒഴിവുസമയങ്ങൾ ആഘോഷിക്കുകയാണ് ധോണി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം യു.എസ് ഓപൺ വേദിയിൽ എത്തിയത്. കഴിഞ്ഞ വർഷവും യു.എസ് ഓപൺ വേദിയിൽ താരം എത്തിയിരുന്നു.


Tags:    
News Summary - Trump-Dhoni 'fight' in US; Social media took over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.