'ഉറക്ക ഗുളിക കഴിക്കേണ്ടിവന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാൻ താരം

ഏഷ്യ കപ്പ് തുടങ്ങുന്നതിനു മുമ്പ് അഫ്ഗാനിസ്താൻ ടീമിൽനിന്ന് ആരും അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്.

ഗ്രൂപ്പ് റൗണ്ടിൽ ശ്രീലങ്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും അട്ടിമറി ജയം നേടി ഒന്നാമതായാണ് സൂപ്പർ ഫോറിൽ കടന്നത്. എന്നാൽ സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെയും പാകിസ്താനെതിരെയും ടീം തോൽവി വഴങ്ങി. പാകിസ്താനെതിരെ ആവേശം വാനോളമുയർന്ന മത്സരത്തിൽ അഫ്ഗാനെ ഒരു വിക്കറ്റിന്റെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് പാകിസ്താൻ ടൂർണമെന്‍റിൽ ഫൈനലിൽ കടന്നത്.

ജയപരാജയം മാറിമറിഞ്ഞ മത്സരത്തിൽ, അവസാന ഓവറിൽ വാലറ്റക്കാരൻ നസീം ഷായുടെ ഇരട്ട സിക്സറാണ് പാക്കിസ്താന് വിജയം സമ്മാനിച്ചത്. ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ ഒരേയൊരു വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 11 റൺസായിരുന്നു. നസീം ഷാ ആദ്യ രണ്ടു പന്തുകളും സിക്സിലേക്ക് പറത്തിയാണ് പകിസ്താന് വിജയം സമ്മാനിച്ചത്.

തോൽവി അഫ്ഗാൻ താരങ്ങളെ ഏറെ നിരാശരാക്കി. തൊട്ടടുത്ത ദിവസം ഇന്ത്യക്കെതിരെ കളിക്കേണ്ടിയിരുന്നതിനാൽ തന്നെ പല താരങ്ങളും ഏറെ ക്ഷീണിതരായിരുന്നു. അന്നു രാത്രി ഉറക്ക ഗുളിക കയിക്കേണ്ടി വന്നതായി നായകൻ മുഹമ്മദ് നബി വെളിപ്പെടുത്തി.

മത്സരശേഷം ഗ്രൗണ്ട് വിട്ട ശേഷം ഗ്രീൻ ടീ കുടിക്കുകയും ശരിയായ വിശ്രമം ലഭിക്കാനായി ഉറക്ക ഗുളിക കയിക്കേണ്ടി വന്നതായും താരം പറയുന്നു. വിരാട് കോഹ്ലി ട്വന്‍റി20യിൽ കന്നി സെഞ്ച്വറി നേടിയ മത്സരത്തിൽ ഇന്ത്യക്കെതിരെ 101 റൺസിനാണ് അഫ്ഗാൻ പരാജയപ്പെട്ടത്.

Tags:    
News Summary - Took some sleeping pills': Afghanistan captain Mohammad Nabi makes shocking admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.