'ഇന്ത്യയുടെ ടോപ് ഓർഡർ തകർത്തടിക്കുകയാണ്'; ഈ കളി ഭയപ്പെടുത്തുന്നുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച്

പു​ണെ: തോൽവി അറിയാതെ കുതിക്കുന്ന ഇന്ത്യൻ ടീമിനെതിരെ ഒരു സമ്പൂർണ ഗെയിമാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ കളിക്കുന്ന രീതി ഭയപ്പെടുത്തുന്നുവെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് ചന്ദിക ഹതുരുസിംഗ തുറന്നടിച്ചു.

എല്ലാ മേഖലകളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്കാവുന്നുണ്ടെന്നും ഫോമിലക്കുയർന്ന ബുംറയും പരിചയസമ്പന്നരായ സ്പിന്നർമാരും വെടിക്കെട്ട് ബാറ്റർമാരും ഇന്ത്യയുടെ കരുത്താണെന്നും ബംഗ്ലാദേശ് കോച്ച് വിലയിരുത്തി. ഹോം ഗ്രൗണ്ടിലെ ഈ ലോകകപ്പ് ഇന്ത്യ ആസ്വദിക്കുകയാണെന്നും സമ്മർദ്ദങ്ങളില്ലാതെ ഭയമില്ലാതെ കളിക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"എല്ലാ മേഖലകളും അവർ കവർ ചെയ്തുവെന്ന് ഞാൻ കരുതുന്നു. അവർക്ക് സ്ട്രൈക്ക് ബൗളർമാരെ മുൻ‌കൂട്ടി ലഭിച്ചു. മുൻകാലങ്ങളിൽ നമ്മൾ കണ്ടത് പോലെ ബുംറ തന്റെ ഏറ്റവും മികച്ച നിലയിലേക്ക് എത്തിയിരിക്കുന്നു. മധ്യ ഓവറുകളെ കൊണ്ടുപോകാൻ അവർക്ക് പരിചയസമ്പന്നരായ സ്പിന്നർമാരുണ്ട്. അവരുടെ ബാറ്റിങ്ങും, പ്രത്യേകിച്ച് ടോപ്പ് ഓർഡർ തകർത്തടിക്കുകയാണ്, ഈ ഘട്ടത്തിൽ അവർ ഭയമില്ലാതെ കളിക്കുന്നത് ഭയപ്പെടുത്തുന്നതാണ്, അവർ ഇപ്പോൾ അവരുടെ ക്രിക്കറ്റും അവരുടെ ഹോം ലോകകപ്പും ആസ്വദിക്കുന്നതായി തോന്നുന്നു, മൊത്തത്തിൽ ഞാൻ കരുതുന്നു ഇതൊരു നല്ല ടീമാണ്,"- ഹതുരുസിംഗ അദ്ദേഹം പറഞ്ഞു.

"ഇന്ത്യയ്‌ക്കെതിരെ സമീപകാലത്ത് ഞങ്ങൾ വിജയിച്ചിട്ടുണ്ട്, എന്നാൽ ലോകകപ്പിലേക്ക് വരുമ്പോൾ ഇത് തികച്ചും വ്യത്യസ്തമായ ഒരു ഗെയിമാണ്. ഞാൻ പറഞ്ഞതുപോലെ, ഞങ്ങൾ അവർക്കെതിരെ ഒരു സമ്പൂർണ്ണ കളിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ കഴിവുകൾക്കനുസരിച്ച് പ്രകടനം നടത്തേണ്ടതുണ്ട്."- ഹതുരുസിംഗ പറയുന്നു.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഉ​ജ്ജ്വ​ല ഫോ​മി​ലുള്ള ഇ​ന്ത്യയും മൂ​ന്നി​ൽ ര​ണ്ടെ​ണ്ണ​ത്തി​ലും തോ​റ്റ ബം​ഗ്ലാ​ദേ​ശും തമ്മിലുള്ള അങ്കം ഇന്ന് പൂണെയിലാണ്. ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും മു​ഖാ​മു​ഖം വ​രു​മ്പോ​ൾ രോ​ഹി​ത് ശ​ർ​മ​ക്കും സം​ഘ​ത്തി​നും വി​ജ​യം പ്ര​വ​ചി​ക്കു​ന്ന​വ​രാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷ​വും. അ​ഫ്ഗാ​നി​സ്താ​ന്റെ​യും നെ​ത​ർ​ല​ൻ​ഡ്സി​ന്റെ​യും അ​ട്ടി​മ​റി ജ​യ​ങ്ങ​ൾ ക​ണ്ടി​ട്ടും ബം​ഗ്ലാ ക​ടു​വ​ക​ളി​ൽ​നി​ന്നൊ​രു അ​ത്ഭു​തം അ​ധി​ക​മാ​രും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.

പ​ക്ഷേ, സ​മീ​പ​കാ​ല​ത്തെ ചി​ല ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഇ​ന്ത്യ​ക്ക് ക​രു​തി​യി​രു​ന്നേ പ​റ്റൂ. കാ​ര​ണം ക​ഴി​ഞ്ഞ പ​ത്ത് മാ​സ​ത്തി​നി​ടെ ഇ​രു ടീ​മും നാ​ല് ത​വ​ണ ഏ​റ്റു​മു​ട്ടി​യ​തി​ൽ മൂ​ന്നി​ലും വി​ജ​യം ബം​ഗ്ലാ​ദേ​ശി​നാ​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ ഈ​യി​ടെ ഇ​ന്ത്യ ചാ​മ്പ്യ​ന്മാ​രാ​യ ഏ​ഷ്യ ക​പ്പി​ലും അ​ത് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ൽ ആ​സ്ട്രേ​ലി​യ​യെ​യും ഡ​ൽ​ഹി​യി​ൽ അ​ഫ്ഗാ​നി​സ്താ​നെ​യും അ​ഹ്മ​ദാ​ബാ​ദി​ൽ പാ​കി​സ്താ​നെ​യും ആ​ധി​കാ​രി​ക​മാ​യാ​ണ് ഇ​ന്ത്യ ത​ക​ർ​ത്ത​ത്. ബാ​റ്റ​ർ​മാ​രും ബൗ​ള​ർ​മാ​രും ഫീ​ൽ​ഡ​ർ​മാ​രും ത​ങ്ങ​ളു​ടെ ജോ​ലി​ക​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​ന്നു. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ന​യി​ക്കു​ന്ന ബാ​റ്റി​ങ് നി​ര​യി​ൽ വി​രാ​ട് കോ​ഹ് ലി​യും കെ.​എ​ൽ. രാ​ഹു​ലും ശ്രേ‍യ​സ് അ​യ്യ​രു​മെ​ല്ലാം റ​ൺ​സ് ക​ണ്ടെ​ത്തു​ന്നു​ണ്ട്.

ഡെ​ങ്കി​പ്പ​നി ബാ​ധി​ത​നാ​യി ആ​ദ്യ ര​ണ്ട് ക​ളി​യി​ൽ ഇ​റ​ങ്ങാ​തി​രു​ന്ന ഓ​പ​ണ​ർ ശു​ഭ്മ​ൻ ഗി​ൽ തി​രി​ച്ചു​വ​ന്ന​തോ​ടെ ഇ​ശാ​ൻ കി​ഷ​ൻ പു​റ​ത്താ​യി. ഗി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷ. ബാ​റ്റി​ങ് നി​ര സെ​റ്റാ​ണെ​ന്ന​തി​നാ​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വ​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കാ​ൻ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

സ​മാ​ന​മാ​ണ് ബൗ​ളി​ങ്ങി​ലെ​യും കാ​ര്യ​ങ്ങ​ൾ. ഒ​രു സ്പി​ന്ന​റെ അ​ധി​കം ക​ളി​പ്പി​ക്കു​ന്നെ​ങ്കി​ൽ മാ​ത്രം ആ​ർ. അ​ശ്വി​നെ ഇ​റ​ക്കും. പേ​സ​ർ​മാ​രാ​യ ജ​സ്പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും വി​ശ്വാ​സം കാ​ക്കു​ന്ന​തി​നാ​ൽ മു​ഹ​മ്മ​ദ് ഷ​മി ബെ​ഞ്ചി​ൽ തു​ട​രാ​നാ​ണ് സാ​ധ്യ​ത. തു​ട​ർ​ച്ച​യാ‍യ മൂ​ന്ന് ജ​യ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം പേ​റു​ന്ന ടീം ​ഇ​ന്ത്യ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് മു​തി​രു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.

അ​ഫ്ഗാ​നി​സ്താ​നോ​ട് ജ‍യി​ക്കു​ക​യും ഇം​ഗ്ല​ണ്ടി​നോ​ടും ന്യൂ​സി​ല​ൻ​ഡി​നോ​ടും തോ​ൽ​വി രു​ചി​ക്കു​ക​യും ചെ​യ്ത ഷാ​ക്കി​ബ് അ​ൽ ഹ​സ​നും സം​ഘ​ത്തി​നും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ജ​യം അ​നി​വാ​ര്യ​മാ​ണ്. ഒ​രു ബാ​റ്റ​റെ കു​റ​ച്ച് ബൗ​ള​റെ അ​ധി​കം കൊ​ണ്ടു​വ​രാ​നു​ള്ള ച​ർ​ച്ച​ക​ൾ അ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്.

Tags:    
News Summary - ‘The way India are playing in this World Cup is scary’: Bangladesh coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.