Posted On
date_range Updated On
date_range ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പരയിൽ സഞ്ജു ഒന്നാം വിക്കറ്റ് കീപ്പർ
മുംബൈ: ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ടീമിൽ സഞ്ജു സാംസണാണ് ഒന്നാം വിക്കറ്റ് കീപ്പർ. മൂന്ന് മത്സരങ്ങളാണ് ബംഗ്ലാദേശിനെതിരെയുള്ളത്.
സഞ്ജുവിനെ കൂടാതെ ജിതേഷ് ശർമയാണ് രണ്ടാംവിക്കറ്റ് കീപ്പർ. ഒക്ടോബർ ആറിന് ഗ്വാളിയോറിലാണ് ആദ്യ ട്വന്‍റി20. രണ്ടാം മത്സരം ഒക്ടോബർ ഒമ്പതിന് ന്യൂഡൽഹിയിലും അവസാന മത്സരം 12ന് ഹൈദരാബാദിലും നടക്കും.
ടീം അംഗങ്ങൾ
സൂര്യകുമാർ യാദവ്
അഭിഷേക് ശർമ
സഞ്ജു സാംസൺ
റിങ്കു സിങ്
ഹാർദിക് പാണ്ഡ്യ
റയാൻ പരാഗ്
നിതീഷ് കുമാർ റെഡ്ഡി
ശിവം ദൂബെ
വാഷിങ്ടൺ സുന്ദർ
രവി ബിഷ്ണോയി
വരുൺ ചക്രവർത്തി
ജിതേഷ് ശർമ
ആർഷ്ദീപ് സിങ്
ഹർഷിത് റാണ
മായങ്ക് യാദവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.