Posted On
date_range Updated On
date_range മുഷ്താഖ് അലി ട്രോഫി: തമിഴ്നാട്-ബറോഡ ഫൈനൽ
ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻറി20 ക്രിക്കറ്റിൽ തമിഴ്നാടും ബറോഡയും പരസ്പരം ഏറ്റുമുട്ടും. സെമിഫൈനൽ പോരാട്ടത്തിൽ രാജസ്ഥാനെ ഏഴു വിക്കറ്റിന് തകർത്താണ് തമിഴ്നാട് കലാശപ്പോരിന് യോഗ്യത നേടിയത്. 89 റൺസ് നേടിയ അരുൺ കാർത്തിക്കാണ് തമിഴ്നാടിന് ജയം സമ്മാനിച്ചത്. സ്കോർ: രാജസ്ഥാൻ-154/9, തമിഴ്നാട്-158/3. തുടർച്ചയായ രണ്ടാം വർഷമാണ് തമിഴ്നാട് ഫൈനലിലെത്തുന്നത്.
പഞ്ചാബിനെ 25 റൺസിന് തകർത്താണ് ബറോഡ ഫൈനലിലേക്ക് പ്രവേശിച്ചത്. കെ.ദേവ്ധാർ (64), കാർത്തിക് കക്കടെ (53) എന്നിവരുടെ കരുത്തിൽ 163 റൺസ് നേടിയ ബറോഡക്കെതിരെ പഞ്ചാബിന് 135 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്നുവിക്കറ്റെടുത്ത ലുക്മാൻ മേരിവാലയും നിനാദ് രഥ്വ രണ്ട് വിക്കറ്റുംവീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.