തിരുവനന്തപുരം: ഈമാസം 11 മുതൽ മൊഹാലിയിൽ നടക്കുന്ന സെയ്ദ് മുഷ്താഖ് അലി ട്വന്‍റി 20 ടൂർണമെന്‍റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ ഇന്ത്യൻ താരം സഞ്ജു സാംസൺ നയിക്കും. ചെറിയൊരു ഇടവേളക്ക് ശേഷമാണ് സഞ്ജു വീണ്ടും കേരള ക്യാപ്റ്റനാകുന്നത്.
ന്യൂസിലൻഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് സഞ്ജു. വ്യാഴാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ഏകദിന ടീമിലും സഞ്ജു ഇടംപിടിച്ചിട്ടുണ്ട്. സച്ചിൻ ബേബിയാണ് കേരള ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.
ടീം: സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, വിഷ്ണു വിനോദ്, ഷൗൺ റോജർ, സച്ചിൻ ബേബി (വൈസ് ക്യാപ്റ്റൻ), അബ്ദുൽ ബാസിത്, കൃഷ്ണപ്രസാദ്, എം. മുഹമ്മദ് അസറുദ്ദീൻ, സിജോമോൻ ജോസഫ്, എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ, മനുകൃഷ്ണൻ, ബേസിൽ തമ്പി, എൻ.പി. ബേസിൽ, എഫ്. ഫനൂസ്, കെ.എം. ആസിഫ്, എസ്. സച്ചിൻ. ഹെഡ് കോച്ച് -ടിനു യോഹന്നാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.