സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് പത്തു വിക്കറ്റ് ജയം; രോഹൻ കുന്നുമ്മൽ കളിയിലെ താരം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ അരുണാചല്‍പ്രദേശിനെ പത്തുവിക്കറ്റിന് തകർത്ത് കേരളം. 54 റണ്‍സ് വിജയലക്ഷ്യം കേരളം 29 പന്തില്‍ അടിച്ചെടുത്തു. 13 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് കളിയിലെ താരം.

മഴകാരണം മത്സരം 11 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ കേരളം അരുണാചല്‍പ്രദേശിനെ ബാറ്റിങ്ങിന് അയച്ചു. സഞ്ജു സാംസണിന്റെ അസാന്നിധ്യത്തില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിച്ചത്. അരുണാചൽ 11 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെടുത്തു. കേരളത്തിനായി സിജോമോന്‍ ജോസഫും എസ്. മിഥുനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ചെറിയ ലക്ഷ്യത്തിലേക്ക് അനായാസമായാണ് ഓപ്പണർമാരായ വിഷ്ണു വിനോദും രോഹനും ബാറ്റേന്തിയത്. 4.5 ഓവറില്‍ ഇരുവരും ടീമിനെ വജയത്തിലെത്തിച്ചു. വിഷ്ണു 16 പന്തില്‍ 23 റണ്‍സെടുത്തു.

Tags:    
News Summary - SYED MUSHTAQ ALI TROPHY; KERALA WON BY 10 WICKETS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.