ജമ്മുകശ്​മീരിൽ ക്രിക്കറ്റ്​ വികസനത്തിനായി സഹായിക്കാം; ഡി.ജി.പിക്ക്​ കത്തയച്ച്​ റെയ്​ന

ന്യൂഡൽഹി: അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന് സുരേഷ്​ റെയ്​ന ​നാടകീയമായാണ്​ വിരമിക്കൽ പ്രഖ്യാപിച്ചത്​. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണി ആഗസ്​റ്റ്​ 15ന്​ വിരമിക്കൽ പ്രഖ്യാപിച്ച്​ നിമിഷങ്ങൾക്കകമായിരുന്നു അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ പടിയിറങ്ങുകയാണെന്ന്​ റെയ്​നയും അറിയിച്ചത്​​. ഇപ്പോൾ വിരമിക്കലിന്​ ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുകയാണ്​ താരം. ജമ്മുകശ്​മീരിലെ ക്രിക്കറ്റ്​ വികസനത്തിനായി പിന്തുണ നൽകാമെന്ന്​ റെയ്​ന അറിയിച്ചു. കേ​ന്ദ്രഭരണപ്രദേശത്തിലെ കുട്ടികളെ ക്രിക്കറ്റ്​ പരി​ശീലിപ്പിക്കാമെന്നാണ്​ റെയ്​ന അറിയിച്ചിരിക്കുന്നത്​.

കഴിഞ്ഞ 15 വർഷമായി അന്താരാഷ്​ട്ര ക്രിക്കറ്റിലുണ്ട്​. ​ഞാൻ ആർജിച്ചെടുത്ത കഴിവുകൾ അടുത്ത തലമുറക്ക്​ പകർന്ന്​ നൽകണമെന്നാണ്​ ആഗ്രഹം. കശ്​മീരി​െല ഗ്രാമീണ മേഖലയിലെ സ്​കൂളുകളിലേയും കോളജുകളിലേയും പ്രതിഭക​ളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയാണ്​ ത​െൻറ ലക്ഷ്യമെന്ന്​ സുരേഷ്​ റെയ്​ന വ്യക്​തമാക്കി.

അഞ്ച്​ ഘട്ടമായി ട്രെയിനിങ്​ നടപ്പാക്കാനാണ്​ സുരേഷ്​ റെയ്​നയുടെ പദ്ധതി. ഒന്നാംഘട്ടത്തിൽ സ്​കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പ്രതിഭകളെ കണ്ടെത്തും. മാസ്​റ്റർ ക്ലാസുകൾ നൽകൽ, വെല്ലുവിളികൾ നേരിടാനുള്ള പരിശീലനം, ഫിസിക്കൽ ഫിറ്റ്​നസ്​, സ്​കിൽ ട്രെയിനിങ്​ എന്നിവയാണ്​ മറ്റ്​ ഘട്ടങ്ങൾ. ഇങ്ങനെ സമഗ്രമായി പരിശീലിപ്പിക്കാനാണ്​ പദ്ധതിയിടുന്നത്​. 

Tags:    
News Summary - Suresh Raina in a 'Letter of Proposal' to J&K DGP offers to promote cricket among underprivileged kids in UT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT