ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലനത്തിൽ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്; ടോസ് നാണയത്തിൽ ഗാന്ധിയും മണ്ടേലയും

കൊൽക്കത്ത: ഇടവേളക്കു ശേഷം ഇന്ത്യൻമണ്ണിൽ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് ആവേശം തിരികെയെത്തുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാവട്ടേ, ആറു വർഷത്തെ ഇടവേളക്കു ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടമെത്തുന്നത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ രണ്ട് ടെസ്റ്റുകളടങ്ങിയ ഗാന്ധി-​മണ്ടേല ട്രോഫി പരമ്പരയിൽ കളിക്കളത്തിലുമുണ്ട് ഇരു രാജ്യങ്ങളുടെയും ഇതിഹാസ പുരുഷന്മാർ. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും സ്വാതന്ത്ര്യ പോരാട്ടത്തിലെ ധീര നായകരായ രണ്ട് മഹാന്മാർക്കുള്ള ആദരവാകും മത്സരത്തിന്റെ ടോസിടൽ വരെ . ടോസ് നാണയത്തിന്റെ ഒരു വശത്ത് മഹാത്മാ ഗന്ധിയും, മറുവശത്ത് നെൽസൺ മണ്ടേലയുമുണ്ടാവും. സാധാരണ ഹെഡ്, ടെയ്ൽ വിളിയാണെങ്കിൽ ഇത്തവണ ഗാന്ധിയും മണ്ടേലയുമാവും ഇരു ടീം ക്യാപ്റ്റൻമാരും വിളിക്കുന്നത്. 

രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് നവംബർ 14നാണ് ഈഡൻ ഗാർഡൻസിൽ തുടക്കം കുറിക്കുന്നത്. രണ്ടാം ടെസ്റ്റ് 22 മുതൽ ഗുവാഹതിയിലും നടക്കും. തുടർന്ന് മൂന്ന് ഏകദിനവും, അഞ്ച് ട്വന്റി20 മത്സരവും കളിക്കുന്നുണ്ട്.

ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ സംഘം ടെസ്റ്റ് മത്സരത്തിനായി കൊൽക്കത്തയിലെത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനു കീഴിലാണ് ടീം ഈഡൻ ഗാർഡൻസിൽ ഇറങ്ങുന്നത്. 

Tags:    
News Summary - Special Toss Coin for Gandhi Mandela Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.