രോഹിത്​ ആസ്​ട്രേലിയയിൽ കളിച്ചേക്കും, കോഹ്​ലിയെ വെറുതെ വിടണം

ന്യൂഡൽഹി: ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ട്വൻി 20, ടെസ്​റ്റ്​ ടീമുകളിൽ രോഹിത്​ ശർമയെ ഉൾപ്പെടുത്താത്തതി​െനക്കുറിച്ച്​ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ വിശദീകരണവുമായി ബി.സി.സി.​െഎ അധ്യക്ഷൻ സൗരവ്​ ഗാംഗുലി രംഗത്ത്​.

രോഹിത്​ ഫിറ്റ്​നസ്​ തെളിയിച്ചാൽ ടീമിലേക്ക്​ പരിഗണിക്കുമെന്ന്​ ഗാംഗുലി വ്യക്തമാക്കി. ''രോഹിത്​ ഫിറ്റ്​നസ്​ വീണ്ടെടുക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷ. അദ്ദേഹം ഫിറ്റ്​നെസ്​ വീണ്ടെടുത്താൽ സെലക്​ടർമാർ തീർച്ചയായും പുനരാലോചിക്കും'' -ഗാംഗുലി വ്യക്തമാക്കി. രോഹിതി​െൻറയും ഇശാന്ത്​ ശർമയുടെയും പരുക്ക്​ ബി.സി.സി.​െഎ നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

രോഹിതിനെ ടീമി​ലുൾപ്പെടുത്താത്തതിന്​ പിന്നിൽ വിരാട്​ കോഹ്​ലിയാണെന്നാരോപിച്ച്​ സമൂഹ മാധ്യമങ്ങളിൽ ഗോസിപ്പുകൾ പറന്നിരുന്നു. ​േരാഹിത്​ ഫാൻസും കോഹ്​ലി ഫാൻസും സമൂഹമാധ്യമങ്ങളിലുടെ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു.

പരിക്കിനെത്തുടർന്ന്​ രോഹിത്​ കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ മുംബൈക്കായി കളിച്ചിരുന്നില്ല. കീറൻ പൊള്ളാർഡാണ്​ ടീമിനെ നയിച്ചിരുന്നത്​. എന്നാൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ ബുധനാഴ്ച​ നടക്കുന്ന മത്സരത്തിൽ രോഹിത്​ നായകനായിത്തന്നെ കളത്തിലിറങ്ങുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.