ശുഐബ്​ അക്​തർ

എറിയാൻ ഏറ്റവും ബുദ്ധിമുട്ട് അയാൾക്കെതിരെയായിരുന്നു; 'പേടിപ്പിച്ച' താരത്തെ തുറന്നുപറഞ്ഞ്​ ​ശുഐബ്​ അക്തർ

ഇസ്​ലാമാബാദ്​: സചിൻ ടെണ്ടുൽക്കറും ബ്രയൻ ലാറയും റിക്കി പോണ്ടിങ്ങും അടക്കമുള്ള ബാറ്റിങ്​ നിരക്ക്​ എതിരെ തീയുണ്ടകൾ പായിച്ചയാളാണ്​ ശുഐബ്​ അക്തർ. എന്നാൽ തന്നെ കരിയറിൽ ഏറ്റവും വിഷമിപ്പിച്ചയാളെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ അക്തർ.

അനേകം ഇതിഹാസങ്ങ​ൾക്കെതിരെ പന്തെറിഞ്ഞ അക്തർ ഏറ്റവും ബുദ്ധിമു​േട്ടറിയ ബാറ്റ്​സ്​മാനെ തെരഞ്ഞെടുത്തിരിക്കുന്നത്​ കണ്ടാൽ ആരും മൂക്കത്ത്​ വിരൽ വെക്കും. ശ്രീലങ്കയുടെ ഇതിഹാസ സ്​പിന്നർ മുത്തയ്യ മുരളീധരനെയാണ്​ അക്തർ തെരഞ്ഞെടുത്തത്​.

അക്തർ സ്​പോർട്​സ്​ കീഡയോട്​ പറഞ്ഞതിങ്ങനെ: ''മുരളീധരനാണ്​ ഞാൻ എറിഞ്ഞതിൽ ഏറ്റവും കടുപ്പമുള്ളയാൾ. ഞാൻ തമാശ പറയുകയല്ല. അദ്ദേഹം എന്നോട്​ പന്തെറിഞ്ഞ്​ കൊല്ലരുതേയെന്ന്​ പറഞ്ഞു. ബൗൺസർ എറിഞ്ഞാൽ മരിക്കുമെന്നും കുറച്ച്​ ഉയർത്തി പ​ന്ത്​ എറിഞ്ഞാൻ വിക്കറ്റ്​ നൽകാമെന്നും പറഞ്ഞു. എന്നാൽ ഞാൻ കുറച്ച്​ ഉയർത്തി പന്തെറിഞ്ഞാൽ അദ്ദേഹം കനത്തിൽ അടിക്കാൻ നോക്കും. എന്നിട്ട്​ പറയും, ഞാൻ അറിയാതെ അടിച്ചതാണെന്ന്​''.

പാകിസ്​താനായി 46 ടെസ്റ്റുകളിലും 163 ഏകദിനങ്ങളിലും കളത്തിലിറങ്ങിയ അക്തറിന്‍റെ പേരിലാണ്​ ഏറ്റവും വേഗതയേറിയ പന്തെന്ന റെക്കോൾഡ്​ ഉള്ളത്​.

​ 

Tags:    
News Summary - Shoaib Akhtar names Muttiah Muralitharan as toughest batsman he has bowled to

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.