Posted On
date_range Updated On
date_range ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിഞ്ഞു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വിവാഹമോചിതരായി. എട്ടുവർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്.
ആദ്യ വിവാഹത്തിൽ രണ്ടു മക്കളുള്ള അയേഷ മുഖർജി 2012ലാണ് ധവാനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഏഴുവയസ്സുള്ള മകനുണ്ട്. ആസ്ട്രേലിയയിലെ മെൽബണിൽ കിക്ക് ബോക്സറാണ് അയേഷ. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ് വിവാഹിതരായത്.
വിവാഹമോചന വാർത്ത അയേഷ തന്നെ ഇൻസ്റ്റ ഗ്രാമിൽ സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം വിവാഹമോചിതയാകുന്നതുവരെ വിവാഹമോചനം എന്നത് ഒരു അശ്ലീലം പോലെയാണ് കണ്ടിരുന്നതെന്ന് അയേഷ പോസ്റ്റ് ചെയ്തു. വിവാഹമോചനം എന്നാൽ വിവാഹത്തിന്‍റെ പേരിൽ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കുന്നതിന് പകരം എന്‍റെ വഴി ഞാൻ തന്നെ തെരഞ്ഞെടുക്കുന്നതാണെന്ന് അയേഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.