ആഖിബ് നബി

ശ്രീലങ്കൻ ടെസ്റ്റ് പരമ്പര; ബുംറ പുറത്ത്, ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ ജമ്മു കശ്മീർ പേസർ

ന്യൂഡൽഹി : ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പിന്മാറി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന്റെ ഇടതുകാലിലെ പരിക്ക് പൂർണ്ണമായി ഭേദമാകാത്തതിനെത്തുടർന്നാണ് തീരുമാനം.

ബുംറയ്ക്ക് പകരം ജമ്മു കശ്മീർ യുവബൗളർ ആഖിബ് നബിയെ ദേശീയ സെലക്ഷൻ കമ്മിറ്റി ടീമിൽ ഉൾപ്പെടുത്തി. ആദ്യമായാണ് താരം സീനിയർ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലായി 104 വിക്കറ്റുകൾ വീഴ്ത്തിയ ആഖിബ്, 2025-26 സീസണിൽ മാത്രം 60 വിക്കറ്റുകൾ സ്വന്തമാക്കി ജമ്മു കശ്മീരിന്റെ കന്നി രഞ്ജി കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. കൂടാതെ, അടുത്തിടെ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യ 'എ' ടീമിലും താരം അംഗമായിരുന്നു. അവിടെ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി ആഖിബ് ആറ് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജെയ്‌സ്വാൾ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുത്താർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരൻഷ് ജെയിൻ, ആഖിബ് നബി.

Tags:    
News Summary - Jasprit Bumrah Ruled Out of Sri Lanka Tests Due to Injury, Auqib Nabi Earns Maiden India Call-Up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.