ആസ്ട്രേലിയക്കെതിരെ ആദ്യ ട്വൻറി20യിൽ ശിഖർ ധവാൻ ക്ലീൻബൗൾഡാകുന്നു
Posted On
date_range Updated On
date_range ഒന്നാം ട്വൻറി20: സഞ്ജു 23ന് പുറത്ത്
കാൻബറ: ആസ്ട്രേലിയക്കെതിരായ ഒന്നാം ട്വൻറി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ 23 റൺെസടുത്ത് പുറത്തായി. മികച്ച തുടക്കം കിട്ടിയ സഞ്ജു 15 പന്തിൽ ഒരു സിക്സടക്കം 23ലെത്തിയ ഉടൻ ഹെൻറിക്വസിെൻറ പന്തിൽ മിഡോഫിൽ സ്വെപ്സണ് പിടികൊടുത്ത് മടങ്ങുകയായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11.1 ഓവറിൽ 86 റൺസെടുത്ത് നിൽക്കെയാണ് സഞ്ജു പുറത്തായത്.
12 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്. െക.എൽ. രാഹുൽ 50 റൺസുമായി ക്രീസിലുണ്ട്. ശിഖർ ധവാൻ (ആറു പന്തിൽ ഒന്ന്), വിരാട് കോഹ്ലി (ഒമ്പത് പന്തിൽ ഒമ്പത്), എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.