മുംബൈ: ഐ.പി.എല്ലിലെ ക്ലാസിക് പോരാട്ടത്തിൽ ചെന്നൈക്കെതിരിൽ മുംബൈക്ക് 208 റൺസ് വിജയ ലക്ഷ്യം. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല സെഞ്ചുറിയുടെ കരുത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. സീസണിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.
മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ ടോസ് നേടി ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 64 പന്തിൽ നിന്ന് 101 റൺസെ പുറത്താവാതെ നിന്നു. 10 ബൗണ്ടറികളും ആറ് സിക്സറുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 22 റൺസും ഡിവാൾഡ് ബ്രെവിസ് 21 റൺസും നേടി. സർഫറാസ് ഖാൻ (14), ശിവം ദുബെ (5), കാർത്തിക് ശർമ (18), ജാമി ഓവർടൺ (15) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോറുകൾ.
മുംബൈ നിരയിൽ ജസ്പ്രീത് ബുംറ നാല് ഓവറിൽ 31 റൺസ് വഴങ്ങി. ഹാർദിക് പാണ്ഡ്യ 25 റൺസും മിച്ചൽ സാന്റ്നർ 44 റൺസും അശ്വനി കുമാർ 37 റൺസും വിട്ടുനൽകി. രോഹിത് ശർമയും എം.എസ്. ധോണിയും ഇല്ലാതെയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. നേരത്തെ ഡൽഹിക്കെതിരായ മത്സരത്തിലും സഞ്ജു പുറത്താവാതെ 115 റൺസ് നേടിയിരുന്നു. പരിക്കിനെത്തുടർന്ന് എം.എസ്. ധോണി ഇന്നും പ്ലേയിങ് ഇലവനിൽ ഇല്ലാത്തത് ആരാധകരെ നിരാശരാക്കിയെങ്കിലും, സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട് ഗാലറിയെ ആവേശത്തിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.