ബം​ഗാ​ളി​നെ​തി​രെ മൂ​ന്ന്​​വി​ക്ക​റ്റ്​ നേ​ട്ടം കൈ​വ​രി​ച്ച

കേ​ര​ള​ത്തി​ന്‍റെ

ആ​ദി​ത്യ സ​ർ​വാ​തെ

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ബംഗാളിന് ബാറ്റിങ് തകർച്ച

തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ കേരളത്തിന്‍റെ മികച്ച ബൗളിങ്ങിന് മുന്നിൽ കരുത്തരായ ബംഗാളിന് ബാറ്റിങ് തകർച്ച. മഴമൂലം മൂന്ന് മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിന്‍റെ ആദ്യദിനം അവസാനിപ്പിക്കുമ്പോൾ സന്ദർശകർ ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിലാണ്.

മൂന്ന് വിക്കറ്റ് നേടിയ ആദിത്യ സർവാതെയുടെയും രണ്ട് വിക്കറ്റ് കരസ്ഥമാക്കിയ എൻ.പി. ബേസിലിന്‍റെയും ബൗളിങ് കരുത്താണ് ഗ്രൂപ്പിലെ ശക്തൻമാരായ ബംഗാളിന് തിരിച്ചടിയായത്. ടോസ് നേടിയ കേരള ക്യാപ്ടൻ വിഷ്ണു വിനോദ് ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറിയുമായി അഭിമന്യു ഈശ്വരനും അങ്കുർ പോളും ചേർന്ന് ബംഗാളിന് വേഗത്തിലുള്ള തുടക്കമാണ് നൽകാൻ ശ്രമിച്ചത്.

അഞ്ചാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. പത്ത് റൺസെടുത്ത അഭിമന്യു ഈശ്വരൻ എം.ഡി. നിധീഷിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ ആമിർ ഗാനിയും അങ്കുർ പോളും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത ആമിർ ഗാനിയെ പുറത്താക്കി എൻ.പി. ബേസിലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.

മറുവശത്ത് അനായാസം സ്കോറിങ് തുടർന്ന് അങ്കുർ പോൾ 64 പന്തുകളിൽ അർധസെഞ്ച്വറി പൂർത്തിയാക്കി. ആദിത്യ സർവാതെയെ വീണ്ടും പന്തേൽപ്പിച്ച ക്യാപ്ടന്‍റെ തന്ത്രം ഫലം കണ്ടു. 66 റൺസുമായി ബാറ്റിങ് തുടരുകയായിരുന്ന അങ്കുർ പോളിനെ അഭിഷേക് പി. നായരുടെ കൈകളിൽ എത്തിച്ച സർവാതെ അടുത്ത ഓവറിൽ സുധീപ് ചാറ്റർജിയെയും അഭിഷേക് പോറലിനെയും പുറത്താക്കി. ആറ് റൺസെടുത്ത സുധീപ് ചാറ്റർജി സച്ചിൻ ബേബിക്ക് കാച്ച് നൽകിയാണ് മടങ്ങിയത്. തൊട്ടടുത്ത പന്തിൽ അഭിഷേക് പോറലിനെ മനോഹരമായൊരു റിട്ടേൺ കാച്ചിലൂടെ സർവാതെ പുറത്താക്കി.

ഇതോടെ അഞ്ച് വിക്കറ്റിന് 108 റൺസെന്ന നിലയിലായ ബംഗാളിനെ ആറാം വിക്കറ്റിൽ ഒത്തുചേർന്ന സുധീപ് കുമാർ ഘരാമിയും ഷഹബാസ് അഹമ്മദും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത സുധീപ് കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഓവറിൽ പുറത്തായി. എൻ.പി. ബേസിലിന്‍റെ പന്തിൽ അഭിഷേക് നായർ ക്യാച്ചെടുത്താണ് സുധീപ് മടങ്ങിയത്.

Tags:    
News Summary - Ranji Trophy: Bengal batting collapse against Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.