മുഹമ്മദ് അസ്ഹറുദ്ദീൻ

രഞ്ജിട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; അസ്ഹറുദ്ദീൻ ക്യാപ്റ്റൻ

രഞ്ജി ട്രോഫി പുതിയ സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനാണ് പുതിയ ക്യപ്റ്റൻ. മറുനാടൻ താരമായ ബാബ അപരാജിത് വൈസ് ക്യാപ്റ്റനായ ടീമിൽ സഞ്ജു സാംസണുമുണ്ട്. കഴിഞ്ഞ വർഷം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയിൽചരിത്രത്തിലാദ്യമായി കേരളം ഫൈനലിലെത്തിയിരുന്നു. എന്നാൽ ​ഫൈനലിൽ വിദർഭയോട് പരാജയപ്പെടുകയായിരുന്നു. ഒക്ടോബർ 15 ന് മഹാരാഷ്ട്രയുമായാണ് സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം.

ടീം: മുഹമ്മദ് അസ്ഹറുദ്ദീന്‍(ക്യാപ്റ്റന്‍), ബാബ അപരാജിത്( വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ്. കുന്നുമ്മല്‍, അക്ഷയ് ചന്ദ്രൻ, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, അഭിഷേക് പി.നായർ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ തോട്ടം, എൻ.പി. ബേസിൽ, എം.ഡി. നിധീഷ്, അങ്കിത് ശർമ,

Tags:    
News Summary - Ranji Trophy Kerala team announced; Azharuddin to captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.