പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിന് തകർത്തതോടെ രാജസ്ഥാൻ റോയൽസിന് നേരിയ പ്ലേഓഫ് പ്രതീക്ഷ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സാണെടുത്തത്. രാജസ്ഥാന്‍ രണ്ട് പന്തും നാല് വിക്കറ്റും ശേഷിക്കെ വിജയ ലക്ഷ്യം മറികടന്നു. തോൽവിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.
ദേവ്ദത്ത് പടിക്കലിന്റെയും ( 30 പന്തുകളിൽ 51), യശ്വസി ജയ്‌സ്വാളിന്റെയും (36 പന്തുകളിൽ 50), അർധ സെഞ്ച്വറിയാണ് രാജസ്ഥാന് തുണയായത്. ഷിംറോൺ ഹെറ്റ്‌മെയര്‍ 28 പന്തുകളിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 46 റൺസ് എടുത്തു ദ്രുവ് ജുറേലാണ് (10*) തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ രാജസ്ഥാന് നിർണായക വിജയം സമ്മാനിച്ചത്.
നേരത്തെ 31 പന്തുകളിൽ 49 റൺസെടുത്ത സാം കറനും 28 പന്തുകളിൽ 44 റൺസെടുത്ത ജിതേഷ് ശർമയും 23 പന്തുകളിൽ 41 റൺസടിച്ച ഷാരൂഖ് ഖാനുമാണ് പഞ്ചാബിന് മാന്യമായ സ്കോർ സമ്മാനിച്ചത്.
14 മത്സരങ്ങളിൽ ഏഴ് ജയവുമായി 14 പോയിന്റോടെ നിലവിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ. ഒരു മത്സരം ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 14 പോയിന്റുണ്ട്. പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്തുമായാണ് കോഹ്‍ലിയും സംഘവും അടുത്തതായി ഏറ്റുമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.