രാവിലെ ഉണരു​േമ്പാൾ നടുനിവരാതെ, കാൽ പൊങ്ങാതെ പ്രയാസപ്പെട്ടവൻ ഇന്ത്യൻ ടീമി​െൻറ രക്ഷകനായി; അശ്വി​െൻറ പ്രയാസങ്ങൾ പങ്കുവെച്ച്​ ഭാര്യ പ്രീതി

സിഡ്​നി: ആസ്​ട്രേലിയക്കെതിരെ മൂന്നാം ടെസ്​റ്റി​െൻറ നാലാം ദിനം സ്​റ്റെമ്പുടുക്കു​േമ്പാൾ മാധ്യമങ്ങൾ മുഴുക്കെ പ്രവചിച്ചത്​ ആസന്നമായ ഇന്ത്യൻ തോൽവിയായിരുന്നു. ആതിഥേയർക്ക്​ ആധികാരിക വിജയവും. വിജയം മണത്ത്​ മൈതാനത്തിറങ്ങിയ നാട്ടുകാരെ നേരിടാൻ മറുവശത്തുണ്ടായിരുന്നവരിൽ ഒരുവനായ അശ്വിനെ കുറിച്ച്​ അതിലേറെ ഞെട്ടിക്കുന്നതായിരുന്നു വന്ന വാർത്തകൾ. എന്നിട്ടും, എല്ലാം മറന്ന്​ അവൻ ഇന്ത്യൻ ബാറ്റിങ്ങി​െൻറ കപ്പൽ മുങ്ങാതെ കരക്കടുപ്പിച്ചു. കളിയിലെ താരമായത്​ സ്​റ്റീവ്​ സ്​മിത്താണെങ്കിലും ആരാധക മനസ്സിൽ ഇടമുറപ്പിച്ചത്​ ആർ. അശ്വിൻ എന്ന സ്​പിന്നർ കം ബാറ്റ്​സ്​മാൻ.

നാലാം നാൾ കളിയവസാനിപ്പിച്ച്​ വിശ്രമത്തിനായി എത്തു​​​േമ്പാൾ കടുത്ത പുറം വേദനയിൽ പുളഞ്ഞ സ്​പിന്നർക്ക്​ എണീറ്റ്​ നിൽക്കാൻ പോലുമായിരുന്നില്ലെന്ന്​ പറയുന്നത്​ ഭാര്യ പ്രീതി അശ്വിൻ. പക്ഷേ, ചേതേശ്വർ പൂജാര അവസാനിപ്പിച്ചിടത്തുനിന്ന്​ തുടങ്ങാൻ ബാറ്റെടുത്ത്​ മൈതാനത്തെത്തിയതോടെ അശ്വിൻ പുതിയ അവതാരമെടുത്തിരുന്നു. അർധ സെഞ്ച്വറി തികഞ്ഞില്ലെങ്കിലും കരിയറിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ്​ പ്രകടനങ്ങളിലൊന്നായി അത്​. ഹനുമ വിഹാരിയെ കൂട്ടുപിടിച്ചായിരുന്നു മാന്ത്രിക പ്രകടനം. ഏളുപ്പം വിക്കറ്റെടുത്ത്​ കളി നിർത്തി ആഘോഷിക്കാൻ കൊതിച്ച ഓസീസിന്​ അശ്വി​ൻ പിടികൊടുത്തതേയില്ല. ശരിക്കും ​ബാറ്റുപിടിച്ച്​ ഈ ബൗളർ നടത്തിയത്​ '​േബ്ലാക്കത്തോൺ' കൂടിയായിരുന്നു. നടക്കാൻ പോലും യഥാർഥത്തിൽ പ്രയാസപ്പെട്ട താരത്തിനു നേരെ ബോധപൂർവം ബൗൺസറുകൾ എറിഞ്ഞായിരുന്നു ആസ്​ട്രേലിയൻ ബൗളർമാരുടെ പ്രകോപനം. പക്ഷേ, ഒന്നും ഏശിയില്ല.

പ്രീതി സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകൾ ഇങ്ങ​െന: ''ഇയാൾ രാത്രി ഉറങ്ങാൻ കിടന്നത്​ കടുത്ത നടുവേദനയും പരിക്കുമായിട്ടായിരുന്നു. രാവിലെ എണീക്കു​േമ്പാഴും നേരെ എഴുന്നേറ്റുനിൽക്കാൻ പോലുമായില്ല. ഷൂവി​െൻറ ലേസ്​ കെട്ടാൻ കുനിയാനും നന്നായി പ്രയാസപ്പെട്ടു. എന്നിട്ടും മൈതാനത്തെ പ്രകടനം ശരിക്കും അമ്പരപ്പിച്ചു''

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.