മൊഹാലി: ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സ് ബാറ്റർമാരെ പിടിച്ചുകെട്ടി ഗുജറാത്ത് ടൈറ്റന്‍സ്. പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
മാത്യു ഷോർട്ടാണ് ടോപ് സ്കോറർ. താരം 24 പന്തിൽ 36 റൺസെടുത്തു. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ പ്രഭ്‌സിമ്രാന്‍ സിങ് (2), ശിഖര്‍ ധവാന്‍ (8) എന്നിവരെ വേഗത്തിൽ നഷ്ടമായി.
ഭാനുക രജപക്‌സ (26 പന്തിൽ 20 റൺസ്), ജിതേഷ് ശർമ (23 പന്തിൽ 25), സാം കറൺ (22 പന്തിൽ 22), ഷാറൂഖ് ഖാൻ (ഒമ്പത് പന്തിൽ 22), റിഷി ധവാൻ (ഒരു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹർപ്രീത് ബ്രാർ എട്ടു റൺസുമായി പുറത്താകാതെ നിന്നു.
ഗുജറാത്തിനായി മൊഹിത് ശർമ രണ്ടു വിക്കറ്റും മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, അൽസാരി ജോസഫ്, റാഷിദ് ഖാൻ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.