200 ഒാക്​സിജൻ കോൺസെൻട്രേറ്റേഴ്​സ്​ സംഭാവന ചെയ്​ത് പാണ്ഡ്യ സഹോദരൻമാർ

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിന്​ 200 ഒാക്​സിജൻ കോൺസെൻട്രേറ്റേഴ്​സ്​ സംഭാവന ചെയ്​ത്​ പാണ്ഡ്യ സഹോദരങ്ങൾ. മുംബൈ ഇന്ത്യൻ താരങ്ങളായ ഹാർദിക്​ പാണ്ഡ്യയും സഹോദരൻ ക്രുണാളും ചേർന്ന്​ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി 200 ​ഒാക്​സിജൻ കോൺസെൻട്രേറ്റേഴ്​സ്​ വിതരണം ​െചയ്യാനാണ്​ തീരുമാനം.

കോവിഡ്​ റിലീഫിന്​ സാമ്പത്തിക പിന്തുണയുമായി നിരവധി ​െഎ.പി.എൽ താരങ്ങളാണ്​ രംഗത്തുവരുന്നത്​. 20 ലക്ഷം രൂപയും വ്യക്തിഗത പ്രകടനത്തിന്​ ഈ ഐ.പി.എൽ സീസണിൽ ലഭിക്കുന്ന മുഴുവൻ തുകയും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ സംഭാവന ചെയ്യുന്നതായി ഡൽഹി കാപ്പിറ്റൽസ്​ താരം ശിഖർ ധവാൻ അറിയിച്ചിരുന്നു. കൊൽക്കത്തയുടെ ആസ്​ട്രേലിയൻ താരം പാറ്റ്​ കമ്മിൻസ്​ 37 ലക്ഷം രൂപ നൽകിരുന്ന. രാജസ്ഥാൻ റോയൽസ്​ ടീം 7.5 കോടി നൽകിയപ്പോൾ സചിൻ ടെണ്ടുൽക്കർ കോവിഡ്​ ബാധിതരെ സഹായിക്കുന്ന 'മിഷൻ ഓക്​സിജനിലേക്ക്​​' ഒരുകോടി നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.