ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ശ്രദ്ധ നേടുന്നത് വിരാട് കോഹ്ലിയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. തന്റെ സുഹൃത്തുക്കളോടാണ് കോഹ്ലി നിലപാട് വ്യക്തമാക്കുന്നത്. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കാന്‍ ആരാധകര്‍ ഇപ്പോഴും നെട്ടോട്ടമോടുകയാണ്. ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റിനായാണ് ആരാധകരുടെ കൂട്ടയടി നടക്കുന്നത്. ഇതെല്ലാം മുൻനിർത്തിയാണ് കോഹ്ലി തന്റെ നിലപാട് മുൻകൂട്ടി പറഞ്ഞിരിക്കുന്നത്.
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ചോദിച്ച് ആരും തന്റെ പക്കലേക്ക് വരേണ്ടതില്ലെന്നാണ് സുഹൃത്തുക്കളോട് കോലി പറയുന്നത്. ‘ലോകകപ്പിന് ടിക്കറ്റ് ചോദിച്ച് എന്നെ സമീപിക്കേണ്ടതില്ലെന്ന് സുഹൃത്തുക്കളെ ഞാന്‍ അറിയിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിക്കു’ എന്നാണ് കോലി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പറയുന്നത്.
കോലിയുടെ ഇന്‍സ്റ്റാ സ്റ്റോറി പങ്കുവെച്ച് ഭാര്യ അനുഷ്ക ശര്‍മയും രംഗത്ത് എത്തി. ‘ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കാനുണ്ടെന്നും നിങ്ങളുടെ മെസ്സേജുകള്‍ക്ക് മറുപടി കിട്ടിയില്ലെങ്കില്‍ എന്നോട് സഹായം അഭ്യർഥിച്ച് വരരുതെന്നും നിങ്ങള്‍ക്കത് മനസിലാവുമെന്ന് കരുതുന്നുവെന്നും അനുഷ്കയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നതോടെയാണ് ഏകദിന ലോകകപ്പിന് തുടക്കമാവുന്നത്. ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്ട്രേലിയയാണ് എതിരാളികള്‍. ഒരുലക്ഷത്തില്‍പ്പരം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യ-പാക് മത്സരത്തിനായി നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11ന് ഡൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.