അനിൽ കുംബ്ലെയെ മറികടന്ന് നഥാൻ ലിയോൺ; ബോർഡർ-ഗവാസ്കർ ട്രോഫി ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ

മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയൻ ബൗളിങ്ങിനു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞു. 163 റൺസിൽ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.

മൂന്നു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ 76 റണ്‍സാണ് സന്ദർശകരുടെ വിജയലക്ഷ്യം. 142 പന്തുകളിൽനിന്ന് 59 റൺസെടുത്ത ചേതേശ്വർ പൂജാരക്കു മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ആദ്യ ഇന്നിങ്സിൽ മാത്യു കുനേമനു മുന്നിലാണ് ഇന്ത്യ തകർന്നതെങ്കില്‍ രണ്ടാം ഇന്നിങ്സിൽ നഥാൻ ലിയോണിന്‍റെ സ്പിൻ മാജിക്കിനു മുന്നിലാണ് ബാറ്റർമാർ കറങ്ങിവീണത്.

23.3 ഓവറിൽ 64 റൺസ് വഴങ്ങി എട്ടു വിക്കറ്റാണ് താരം നേടിയത്. ഓപ്പണർമാരായ രോഹിത് ശർമ, ശുഭ്മൻ ഗിൽ എന്നിവരെ പുറത്താക്കി വിക്കറ്റു വേട്ടക്ക് തുടക്കമിട്ട ലിയോൺ, പൊരുതിന്ന ചേതേശ്വർ പൂജാരയെയും വാലറ്റത്തെയും മടക്കി മത്സരം സന്ദർശകർക്ക് അനുകൂലമാക്കി. ആദ്യ ഇന്നിങ്സിൽ ലിയോൺ മൂന്നു വിക്കറ്റ് നേടിയിരുന്നു. തകർപ്പൻ പ്രകടനത്തോടെ ലിയോൺ അപൂർവ റെക്കോഡും സ്വന്തമാക്കി.

ബോർഡർ-ഗവാസ്കർ ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി ഇതോടെ ലിയോൺ. 45 ഇന്നിങ്സുകളിൽനിന്നായി 113 വിക്കറ്റാണ് താരം നേടിയത്. സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയുടെ റെക്കോഡാണ് താരം മറികടന്നത്. 38 ഇന്നിങ്സുകളിൽനിന്നായി 111 വിക്കറ്റാണ് ക്ലുംബ്ലെയുടെ പേരിലുള്ളത്. 39 ഇന്നിങ്സുകളിൽനിന്ന് 106 വിക്കറ്റുമായി ആർ. അശ്വിനും 35 ഇന്നിങ്സുകളിൽനിന്ന് 95 വിക്കറ്റുമായി ഹർഭജൻ സിങ്ങും 27 ഇന്നിങ്സുകളിൽനിന്ന് 84 വിക്കറ്റുമായി രവീന്ദ്ര ജദേജയുമാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.

ലിയോണിന്‍റെ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് പ്രകടം കൂടിയാണ് ഇൻഡോറിലേത്.

Tags:    
News Summary - Nathan Lyon Surpasses Anil Kumble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.